പാർക്കിംഗ് സ്ഥലം രേഖപ്പെടുത്താത്ത ഓട്ടോ പെർമിറ്റ് പുതുക്കി നൽകില്ല

KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്  നടപ്പാക്കും
 പാർക്കിംഗ് സ്ഥലം രേഖപ്പെടുത്താത്ത
 ഓട്ടോ പെർമിറ്റ് പുതുക്കി നൽകില്ല
കണ്ണൂർ: പെർമിറ്റിൽ പാർക്കിംഗ്   സ്ഥലം ക്യത്യമായി രേഖപ്പെടുത്താത്ത ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുതുക്കി നൽകരുതെന്ന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് ക്യത്യമായി നടപ്പിലാക്കുമെന്ന്  ആർ.റ്റി.ഒ.മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഓട്ടോറിക്ഷകളുടെ പാർക്കിംഗ് ക്രമീകരണം സംബന്ധിച്ച്  കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൻ കെ.ബൈജൂനാഥ് പാസാക്കിയ ഉത്തരവ് നടപ്പാക്കാത്തതു കാരണം ട്രാഫിക്  തടസമുണ്ടാകുന്നു എന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആവശ്യപ്പെട്ട നടപടി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കണ്ണൂർ നഗരസഭാ പരിധിയിൽ നമ്പർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി  സ്വീകരിക്കാമെന്നും  റിപ്പോർട്ടിൽ പറയുന്നു. മറ്റ് സ്ഥലങ്ങളിൽ പാർക്കിംഗിന് അനുമതി ലഭിച്ച ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. കമ്മീഷൻ ഉത്തരവ് ലംഘിക്കുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും റിപ്പോർട്ടിൽ  പറയുന്നു. സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനു വേണ്ടി എൻ. ലക്ഷ്മണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പി.ആർ.ഒ.
 05/07/23
778O/22
#KeralaStateHumanRightsCommission