തൊഴിൽ നിയമങ്ങൾ ലംഘിച്ചാൽ നടപടി : മനുഷ്യാവകാശ കമ്മീഷൻ

തൊഴിൽ നിയമങ്ങൾ ലംഘിച്ചാൽ  നടപടി : മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: മിനിമം വേതനം, ഓവർടൈം അലവൻസ്, അവധി തുടങ്ങിയവ തൊഴിൽ സ്ഥാപനങ്ങൾ നിഷേധിക്കുകയാണെങ്കിൽ  സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകാമെന്ന്  തൊഴിൽ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 1965 ലെ പേയ്മെൻറ് ഓഫ് ബോണസ് ആക്റ്റിൻ്റെ  പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് ബോണസ് ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകാമെന്നും തൊഴിൽ വകുപ്പ് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം പരാതികളിൽ തൊഴിൽ വകുപ്പ് നിയമാനുസൃതം നടപടി സ്വീകരിച്ചില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.

സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ദശലക്ഷകണക്കിന് തൊഴിലാളികൾ നേരിടുന്ന വിവേചനങ്ങൾ ചൂണ്ടിക്കാണിച്ച് എ.അബ്ദുൾ കബീർ സമർപ്പിച്ച

പരാതിയിലാണ് കമ്മീഷൻ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

ലേബർ കമ്മീഷണർ മുതൽ ലേബർ ഓഫീസർ വരെയുള്ളവർ നിയമ ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ  വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്താറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 1,06,539  പരിശോധനകളും 24671 പ്രോസിക്യൂഷനുകളും 45 14 ക്ലെയിം പെറ്റീഷനുകളും  ഫയൽ ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. ഏത് സ്ഥാപനത്തിലാണ് നിയമ ലംഘനം നടന്നതെന്ന് വ്യക്തമായി  സൂചിപ്പിക്കണമെന്നും കമ്മീഷൻ 

 അറിയിച്ചു.

58 69/ 21