ഒറ്റപ്പാലത്ത് വനിതകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കി ഷെൽട്ടർ ഹോം

സുരക്ഷിത സൗകര്യങ്ങളൊരുക്കി ഷെൽട്ടർ ഹോം പ്രവർത്തനം തുടങ്ങി.
വനിതകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കി ഒറ്റപ്പാലത്ത് വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ ഷെൽട്ടർ ഹോം പ്രവർത്തനം തുടങ്ങി. പാലാട്ട് റോഡ് കയറാട്ട് വീടിനു മുന്നിൽ താൽക്കാലികമായി വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. വനിതകൾക്കും, കുട്ടികൾക്കും  അടിയന്തരഘട്ടങ്ങളിൽ സംരക്ഷണം നൽകുക എന്നതാണ് ലക്ഷ്യം. ഗാർഹിക പീഢനം അനുഭവിക്കുന്നവർ, വഴിതെറ്റി വന്നവർ, ദുരന്തങ്ങളിലോ അപകടങ്ങളിലോ തനിച്ചായവർ, സഹായിക്കാൻ മറ്റാരുമില്ലാത്തവർ, പാർശ്വവത്ക്കരിക്കപ്പെട്ടവർ, ജാതിയുടേയോ മതത്തിൻ്റേയോ പേരിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവർ, കേസിലോ കോടതി വ്യവഹാരങ്ങളിലോ അകപെട്ട് കോടതി നിർദ്ദേശപ്രകാരം സംരക്ഷിക്കപ്പെടേണ്ടവർ, ശാരീക,മാനസിക, സാമൂഹിക പീഢനങ്ങൾക്ക് വിധേയരായവർ, സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ടവർ, അലഞ്ഞു നടക്കുന്നവർ, പലതരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്നവർ, ലൈംഗിക ചൂഷണത്തിന് വിധേയരായവർ തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളിൽ അകപ്പെടുന്ന വനിതകളെ കും, കുട്ടികളെയും സുരക്ഷിക്കാനുള്ള സുരക്ഷിതമായ താമസ ഇടമാണ് ഷെൽട്ടൽ ഹോം. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടവും, പോലീസിൻ്റെ സുരക്ഷാ വലയത്തിലുമുള്ള ഷെൽട്ടർ ഹോമിൽ എത്തുന്ന വനിതകൾക്ക് താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമായി നൽകും. ആവശ്യമാണങ്കിൽ ഡോക്ടറുടെ സേവനവും, മാനസികാരോഗ്യ വിദഗ്ദ്ധൻ്റെ സേവനവും ഷെൽട്ടർ ഹോമിൽ ലഭിക്കും. രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഏത് സമയത്തും വനിതകൾക്ക് ഷെൽട്ടർ ഹോമിൽ അഭയം തേടാം. വനിത ശിശു വികസന വകുപ്പ് ജീവനക്കാരുടെ സുരക്ഷിതമായ കരങ്ങളിൽ വനിതകൾക്ക് അഭയം നൽകാൻ ഒറ്റപ്പാലത്ത് തുടങ്ങിയ ഷെൽട്ടർ ഹോമിൻ്റെ പ്രവർത്തനം നഗരസഭ ചെയർമാൻ കെ ജാനകീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി ലത സെക്രട്ടറിയായും, നഗരസഭ മുൻ ചെയർമാൻ പി സുബൈദ പ്രസിഡൻ്റായും പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ മേൽനോട്ടവും ഷെൽട്ടർ ഹോമിനുണ്ടാകും. ഇനി ഭയപ്പെടേണ്ട... താങ്ങായി, തണലായി,വനിതകളെ  ചേർത്ത് നിർത്താൻ സർക്കാരിനൊപ്പം  ഒറ്റപ്പാലം നഗരസഭയും കൈകോർക്കുകയാണ്.....

Article Details

Article ID:
3371
Category:
Date added:
2023-06-23 14:26:11
Rating :

Related articles