സൗദി #ജയിലുകളിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കാം.
#അബ്ശിർ പോർട്ടൽ വഴി അപ്പോയിൻ്റ്മെൻ്റ് ലഭിച്ചാൽ സൗദി #ജയിലുകളിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കാം.
സൗദി ജയിലുകളിൽ കഴിയുന്നവരെ സന്ദർശിക്കാൻ അബ്ശിർ പോർട്ടലിൽ ആശ്രിതരായവർക്ക് അനുവാദമുണ്ട്. ജയിലിലുള്ള ബന്ധുക്കളെ സന്ദർശനത്തിന് അപ്പോയിൻ്റ്മെൻ്റ് എടുക്കാനുള്ള വഴികൾ അബ്ശിർ ലോഗിൻ ചെയ്ത ശേഷം ഫോട്ടോകളിൽ കാണുന്നത് പോലെ 1,2,3,4 എന്നീ ക്രമത്തിൽ മുന്നോട്ട് പോകുക. ആശ്രിതർ ജയിലിലുണ്ടെങ്കിൽ അവരുടെ പേര് കാണിക്കും ശേഷം പേര് തെരെഞ്ഞെടുത്ത് കാണാനുള്ള ദിവസവും, സമയവും തെരെഞ്ഞെടുക്കുക. ശേഷം അപ്പോയിൻ്റ്മെൻറ് ലഭിക്കും അത് പ്രിൻ്റെടുത്ത് ഉദ്യോസ്ഥരെ കാണിക്കുക.
#സഹോദരങ്ങൾ സൗദിയിലുണ്ടെങ്കിലും അവർ അബ്ശിറിൽ ആശ്രിതരായി കാണിക്കാത്തത് കൊണ്ട് ഓൺലൈൻ വഴി അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ ജയിലിൽ കഴിയുന്ന ആളുടെയും, സഹോദരൻ്റെയും #ഇഖാമയുടെയും, #പാസ്സ്പോർട്ടിൻ്റെയും കോപ്പികൾ ജയിലിൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിച്ചാൽ ഉടൻ തന്നെ അബ്ശിർ പോർട്ടലിൽ ചേർക്കുകയും ഓൺലൈൻ വഴി സന്ദർശത്തിന് ഫോട്ടോയിൽ കാണുന്നത് പോലെ അപേക്ഷ നൽകിയാൽ വൈകാതെ തന്നെ അനുവദിച്ച ദിവസങ്ങളിൽ സന്ദർശനത്തിന് അനുവാദം ലഭിക്കുകയും ചെയ്യും. രക്ഷിതാക്കളുടെ പേരുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.