കോൺക്രീറ്റ് ബോണ്ടിങ് ജോയിന്റ
കൺസ്ട്രക്ഷൻ ചെയ്യുന്ന സമയത്ത് നമുക്ക് ഉപകാരപെടുന്ന കുറച്ചു പ്രൊഡക്റ്റ്സിനെ കുറിച്ച് ഇവിടെ പറയുവാനാണ് ഞാൻ ശ്രമിക്കുന്നത്... ആദ്യമായി കോൺക്രീറ്റ് ബോണ്ടിങ് ജോയിന്റിനെ കുറിച്ചാണ് ഇവിടെ പറയുന്നത്...
ഒരു പഴയ കോൺക്രീറ്റ്നോട് ഒരു പുതിയ കോൺക്രീറ്റ് കൂട്ടി ചേർക്കുമ്പോൾ ആ രണ്ട് കോൺക്രീറ്റ്കൾ തമ്മിൽ ഒരു ബോണ്ടിങ് ഉണ്ടാകാതിരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് (അത് ഒരു ദിവസം കഴിഞ്ഞിട്ട് അടുത്ത ദിവസം തുടർച്ചയായി ചെയ്യുന്ന കോൺക്രീറ്റ് ആണെങ്കിലും അഞ്ച് വർഷം കഴിഞ്ഞിട്ടുള്ള കോൺക്രീറ്റ് കൂട്ടിചേർക്കൽ ആണെങ്കിലും അവിടെ ഒരു ജോയിന്റ് വരുവാനും ആ ജോയിന്റിലൂടെ ചോർച്ച വരുവാനും സാധ്യത വളരെ വളരെ കൂടുതലാണ്..ഇത്തരം ജോയിന്റിനെ കോൾഡ് ജോയിന്റ് (Cold Joint IS 456-2000, 13-4) എന്നാണ് കൺസ്ട്രക്ഷൻ ലോകത്ത് പറയപെടുന്നത്.. കോൾഡ് ജോയിന്റ് വരുവാൻ പല കാരണങ്ങളും ഉണ്ടങ്കിലും പ്രധാനമായും രണ്ട് സമയത്തായി ചെയ്യുന്ന കോൺക്രീറ്റ് പാളികൾകിടയിലാണ് കോൾഡ് ജോയിന്റ് എന്ന പ്രതിഭാസം കൂടുതലായി വരാറുള്ളത്...
പണ്ട് നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള കൂട്ടി ചേർക്കുന്ന കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് ബോണ്ടിങ്ങിനു വേണ്ടി അവിടെ സിമന്റ് ഗ്രൗട്ട് കലക്കി ഒഴിക്കുമായിരുന്നു... (ഒരു പരിധി വരെ ഇപ്പോഴുള്ളവർക്കും)... പക്ഷെ സാധാരണ സിമന്റ് ഗ്രൗട്ടിനു രണ്ട് കോൺക്രീറ്റ്കൾ തമ്മിൽ ഒന്നിപ്പിക്കുവാനുള്ള ബോണ്ടിങ് കഴിവ് ഇല്ലെന്നു അന്നുള്ളവർക്ക് അറിയില്ലായിരുന്നു .അത് കൊണ്ട് തന്നെ അധികം കഴിയും മുൻപേ അത്തരം കൂട്ടി ചേർത്ത സ്ലാബിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നതാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പ്രശ്നവും...
ഇപ്പോഴുള്ളവരോ Fixit എന്ന കമ്പനിയുടെ 301 എന്ന ഇന്റെഗ്രൽ വാട്ടർപ്രൂഫിങ്ങ് എന്ന കെമിക്കൽ വാങ്ങി കോൺക്രീറ്റിൽ മിക്സ് ചെയ്തു കോൺക്രീറ്റ് ചെയ്താൽ പിന്നെ വേറൊന്നും വേണ്ട, അതോടെ കോൾഡ് ജോയിന്റ് എന്ന പ്രതിഭാസം ഉണ്ടാകില്ല എന്നാണ് പലരുടെയും ധാരണ ... എന്നാൽ അതും തെറ്റിധാരണ മാത്രമാണ്... ഏത് കമ്പനിയുടെ ഇന്റെഗ്രേൽ വാട്ടർപ്രൂഫിങ് പ്രോഡക്റ്റും നേരിട്ട് വാട്ടർപ്രൂഫ് പ്രൊഡക്ട് ആയി വർക്ക് ആകുന്നില്ല... പകരം വാട്ടർ / സിമന്റ് റേഷിയോ കുറക്കുവാനും അത് മൂലം കോൺക്രീറ്റ്നുള്ളിലെ പൊറോസിറ്റി (എയർ വോയ്‌ഡ്‌സ് ) കുറക്കുവാനും മാത്രമാണ് ഇന്റെഗ്രേൽ വാട്ടർപ്രൂഫിങ്ങ് എന്ന കെമിക്കൽ നമ്മളെ സഹായിക്കുന്നുള്ളു...
പിന്നെ ഏത് മേറ്റീരിയൽ ഉപയോഗിച്ചാലാണ് ഈ പ്രശ്നത്തിനു സൊല്യൂഷൻ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമാണ് കോൺക്രീറ്റ് ഇപ്പോക്സി ബോണ്ടിങ് ജോയിന്റ് (ASTM സ്റ്റാൻഡേർഡ് C881, Type 2, Grade 2 Class E & F) എന്ന പ്രൊഡക്ട്...
എന്താണ് കോൺക്രീറ്റ് ഇപ്പോക്സി ബോണ്ടിങ് ജോയിന്റ്??
രണ്ട് സമയങ്ങളിലായി ചെയ്യുന്ന കോൺക്രീറ്റ് പാളികളുടെ ഇടയിൽ പോറോസിറ്റി (ചെറിയ ദ്വാരങ്ങൾ ) ഉണ്ടാകാതെ ഒന്നിപ്പിച്ചു ഒരു പാളിയായി കോൺക്രീറ്റ്നെ ഒരുമിപ്പിക്കുവാൻ സഹായിക്കുന്ന ഒരു പ്രൊഡക്ട് ആണ് കോൺക്രീറ്റ് ഇപ്പോക്സി ബോണ്ടിങ് ജോയിന്റ്..
രണ്ട് കോൺക്രീറ്റ്കൾ തമ്മിൽ ബോണ്ടിങ് കിട്ടുവാനും അത് വഴി ആ ജോയിന്റിലൂടെ ലീക്ക് വരാതെ ഇരിക്കുവാനും കോൺക്രീറ്റ് ഇപ്പോക്സി ബോണ്ടിങ് ജോയിന്റ് സഹായിക്കുന്നു...
എങ്ങനെയാണ് അപ്ലിക്കേഷൻ രീതി??
ആദ്യം തന്നെ അപ്ലിക്കേഷൻ ചെയ്യാൻ പോകുന്ന പഴയ കോൺക്രീറ്റിന്റെ ഭാഗങ്ങൾ നല്ലത് പോലെ വൃത്തിയാക്കണം.. പൊടി, മണ്ണ്, ചളി, ഗ്രീസ്, ഓയിൽ, പഴയ കോൺക്രീറ്റിലെ സ്റ്റീലിലെ തുരുമ്പ് മുതലായവ നല്ലത് പോലെ നീക്കം ചെയ്യണം...
അതിനു ശേഷം ജോയിന്റ് ചെയ്യുന്ന ഭാഗത്ത് പഴയ സ്റ്റീൽ കാണുന്നുണ്ടങ്കിൽ അതിൽ ആന്റി റസ്റ്റ് പ്രൈമർ അടിക്കണം...
അതിനു ശേഷം കോൺക്രീറ്റ് ഇപ്പോക്സി ബോണ്ടിങ് ജോയിന്റ് കൂട്ടി ചേർക്കാൻ പോകുന്ന പഴയ കോൺക്രീറ്റ് ഭാഗത്ത് അപ്ലിക്കേഷൻ ചെയ്യണം...
കോൺക്രീറ്റ് ഇപ്പോക്സി ബോണ്ടിങ് ജോയിന്റ് എന്ന ഈ പ്രൊഡക്റ്റ് കിറ്റിൽ ഒരു ഇപ്പോക്സി റെസിനും ഒരു ഹാർഡ്നറുമാണ് ഉണ്ടാകുക...ആ രണ്ടു പ്രോഡക്റ്റും കമ്പനി ഡാറ്റാ ഷീറ്റിൽ പറയുന്ന റേഷിയോയിൽ മിക്സ് ചെയ്തു ഒരു ബ്രഷ് കൊണ്ട് പഴയ കോൺക്രീറ്റിൽ അപ്ലിക്കേഷൻ ചെയ്യണം.. UK ബേസിഡ് കമ്പനിയായ FOSROC എന്ന കമ്പനിയുടെ NITOBOND EP എന്നാ പ്രൊഡക്ട് കൊണ്ടാണ് അപ്ലിക്കേഷൻ ചെയ്യുന്നത് എങ്കിൽ, അപ്ലിക്കേഷൻ ചെയ്തു ആറു മണികൂറിനുള്ളിൽ പുതിയ കോൺക്രീറ്റ് അതിനു മുകളിൽ ചെയ്തിരിക്കണം... അല്ലാത്ത പക്ഷം അപ്ലിക്കേഷൻ ചെയ്ത ഇപ്പോക്സി ബോണ്ടിങ് എക്സ്പയർ ആകുകയും, പഴയ കൊട്ടിങ് നീക്കം ചെയ്ത ശേഷം പുതിയ കൊട്ടിങ് വീണ്ടും കൊടുക്കയും ചെയ്യണം...
ഇനി ഈ കൊട്ടിങ് കൊടുത്ത ശേഷം അവിടെ എത്ര മാത്രം കോൾഡ് ജോയിന്റ് ഉണ്ടോ എന്നറിയുവാൻ UPV (Ultra Pulse Velocity ) പോലെയുള്ള NDT ടെസ്റ്റ് കൊണ്ട് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നതുമാണ്...
മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് മൂലം അക്ഷര തെറ്റുകൾ സംഭവിക്കുവാൻ സാധ്യതയുണ്ട്... ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു...
By
Faisal Mohammed (Civil Engineer)
(Building Repair & Rehabilitation Specialist )
TECHFANS
Waterproofing & Building Solutions LLP