ബോട്ടപകടത്തിന്റെ സാഹചര്യം മനസ്സിലാക്കാൻ
താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാതലത്തിൽ ചീഫ് സിക്രട്ടറിയുടെ ഓഫീസ് , ജില്ലാ കലക്ടറുടെ ഓഫീസ് , ദുരന്തനിവാരണ അഥോറിറ്റി ഓഫീസ് തുടങ്ങിയ ഓഫീസുകളിൽ നിന്ന് ഒരു പൗരൻ എന്ന നിലയിൽ താഴെ കൊടു കൊടുക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിക്കും ഇത് മനസ്സിലാക്കി വെക്കുന്നത് താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ സാഹചര്യം മനസ്സിലാക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
To,
1. ചീഫ് സിക്രട്ടറിയുടെ ഓഫീസ് .
2. ജില്ലാ കലക്ടറുടെ ഓഫീസ്
3. ദുരന്തനിവാരണ അഥോറിറ്റി ഓഫീസ്
വിഷയം.. താനൂരിലെ ബോട്ടപകടം 22മരണത്തിൻ്റെ അടിസ്ഥാനത്തിൽ പൗരൻ എന്ന നിലയിൽ താഴെ പറയുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അനുവദിക്കണം
1. ഇങ്ങനെ ഒരു ബോട്ട് പ്രവർത്തിക്കാൻ സർക്കാർ അനുമതി നല്കിയിരുന്നോ എന്ന വിവരം.
2 . സർക്കാർ അനുമതി ഇല്ലാതെ ഈ ബോട്ട് പ്രവർത്തിച്ചിരുന്ന വിവരം സർക്കാറിൻ്റെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട്
ചെയ്തതിന്മേൽ സർക്കാർ എന്തു നടപടി
എടുത്തു എന്ന വിവരം.
3 . ജലഗതാഗത വകുപ്പിൻ്റെ ഈ പ്രദേശത്തിൻ്റെ
ചുമതലയുള്ള ഉദ്യോഗസ്ഥൻ
ആരാണ് എന്ന വിവരം
4 . പൊതു ജലാശയത്തിൽ ജനങ്ങളുടെ
ജീവനപകടമുണ്ടാക്കുന്ന ഒരുപ്രവത്തനം വാണിജ്യ അടിസ്ഥാനത്തിൽ
കാലങ്ങളായി നടന്നു വരുന്നത്
ദുരന്തനിവാരണ അഥോറിറ്റി മുമ്പാകെ തദ്ദേശ സ്ഥാപനം ,പോലീസ്, വില്ലേജ് അധികൃതർ, വാർഡ് മെമ്പർ എന്നിവർ റിപ്പോർട്ട് ചെയതിരുന്നോ എന്ന വിവരം.
5 . പ്രദേശത്തെ MLA ഈ അനധികൃത പ്രവർത്തനം സംബന്ധിച്ച് ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനം മുമ്പാകെ പരാതി പെട്ടിരുന്നോ എന്ന വിവരം
6 . സർക്കാറിൻ്റെ രഹസ്യ അന്വേഷണച്ചുമതലയിൽ ഈ അപകട പ്രദേശത്തെ ചുമതലക്കാരായ ഉദ്യോഗസ്ഥർ
ആരായിരുന്നു എന്ന വിവരം