AI ക്യാമറ വിവാദത്തിലെ നിയമ വശങ്ങൾ

AI ക്യാമറ വിവാദത്തിലെ നിയമ വശങ്ങൾ  

 AI ക്യാമറ അഴിമതി കോടതി കേറുമെന്നത് ഉറപ്പാണ്. തെളിവുകൾ ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

അഴിമതി അല്ലാതെയുള്ള ചില നിയമ വശങ്ങൾ കൂടി ഇക്കാര്യത്തിലുണ്ട്. സർക്കാരിന് ഫൈൻ ഈടാക്കാൻ അനിയന്ത്രിത അധികാരമുണ്ടോ..? ഫൈൻ ഈടാക്കുന്നതിന്റെ നടപടിക്രമങ്ങൾ എന്താണ്?

1മോട്ടോർ വാഹന വകുപ്പിന്റെ 2/3/2010 ലെ G.O(P) No.14/2010/Tran പിഴ ഈടാക്കുന്നതിന്റെ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതാണ്. ഈ ഉത്തരവിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ, മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ(AMVI) അല്ലെങ്കിൽ സബ് ഇൻസ്പെക്ടറിൽ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥന് സർക്കാർ നിശ്ചയിച്ച പിഴ ഈടാക്കാൻ അധികാരം നൽകുന്നുണ്ട്. പക്ഷെ പിഴ ഈടാക്കുന്നതിന് മുൻപ് കുറ്റം സമ്മതിച്ചതായും പിഴയടക്കാൻ സമ്മതമാണെന്ന സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരിക്കണം. പിഴയൊടുക്കാൻ വിസമ്മതിക്കുന്നയാളിൽ നിന്ന് പിഴ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. അത്തരം സംഭവങ്ങൾ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി RTO അല്ലെങ്കിൽ JRTO ക്ക് നടപടിക്കായി സമർപ്പിക്കേണ്ടതാണ്. ഇതാണ് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള വ്യവസ്ഥ.

2 കേരള പോലീസ് ആക്ട് ലെ വകുപ്പ് 126 പ്രകാരം SHO ക്ക് പെറ്റി കേസുകൾ ഫൈൻ സ്വീകരിച്ചു അവസാനിപ്പിക്കാവുന്നതാണ്. വകുപ്പ് 117,118 and 119(2) പ്രകാരമുള്ള കുറ്റങ്ങളാണെങ്കിൽ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷനൽകിയാൽ അദ്ദേഹത്തിന്റെ നിര്ദേശപ്രകാരവും കേസുകൾ ഫൈൻ സ്വീകരിച്ചു അവസാനിപ്പിക്കാവുന്നതാണ്, പോലീസ് ഹെഡ് ക്വാർട്ടേഴ്സ് 2011 അഗസ്റ്റിലെ 8/2011 നമ്പർ സർക്കുലറും ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

3 സ്പീഡ് പരിധികൾ വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ സ്ഥാപിക്കാതെ ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ Hi-Tech Traffic Enforcement Control Room എടുത്ത കേസിൽ ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്.  (Reference W.P.(C) Nos.3635, 23302 and 25241 of 2020, & W.P.(C)No.2633 of 2021)

4 മോർട്ടർ വെഹിക്കിൾ റൂൾസ് 108 പ്രകാരം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോട്ടിഫൈ ചെയ്ത VIP ളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ലൈറ്റുകൾ ഉപയോഗിക്കാം, അവരുടെ അകമ്പടി  വാഹനങ്ങൾക്കും ഫ്ലാഷ് ഇല്ലാത്ത ലൈറ്റ് ഉപയോഗിക്കാം. എന്നാൽ കേന്ദ്ര സർക്കാരിന്റെ അറിവോടെ സംസ്ഥാന സർക്കാർ നോട്ടിഫൈ ചെയ്യുന്ന എമർജൻസി ആവശ്യങ്ങൾക്കായി പ്രത്യേകമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ലൈറ്റ് ഉപയോഗിക്കാം.

5 എന്നാൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സർക്കുലർ No. 15 /2017 ബീക്കൺ ലൈറ്സ് ഉപയോഗിക്കാൻ ഈ പ്രൊവിഷൻ ദുർവ്യാഖാനം ചെയ്തിരിക്കുകയാണ്. റൂളിൽ എമർജൻസി ആവശ്യങ്ങൾക്ക് പ്രത്യേകമായി എന്ന വാക്ക് മാറ്റി എമർജൻസി ആവശ്യങ്ങൾക്ക് എന്ന് മാത്രമാക്കിയാണ് നോട്ടിഫൈ ചെയ്തിരിക്കുന്നത്.
നിയമപരമായി നോക്കിയാൽ:
 ഫൈൻ ഈടാക്കാൻ കുറ്റം തെളിയണം അല്ലെകിൽ തെറ്റുചെയ്തയാൾ നടപടികൾ അവസാനിപ്പിക്കാൻ അപേക്ഷിച്ചാൽ ഫൈൻ സ്വീകരിച്ചു കേസ് തീർക്കാം
 ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫൈൻ ഈടാക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ട്
 ബീക്കൺ ലൈറ്സ് ഉപയോഗിക്കാൻ സർക്കാർ നോട്ടിഫൈ ചെയ്ത VIP വാഹനങ്ങൾക്കോ, അവരുടെ അകമ്പടി വാഹനങ്ങൾക്കോ, പ്രത്യേകമായ എമർജൻസി സേവങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾക്കോ മാത്രമേ അനുമതി ഉള്ളു.

AI കാമറകൾ കാത്തിരിക്കുന്നത് ചെറുതല്ലാത്ത നിയമ കുരുക്കുകൾ ആണ്.

അഡ്വ. ആൻ്റണി ലോയ്ഡ്
മൊബൈൽ: 7382338712