25 സെന്റ്ന് താഴെയുള്ള ഭൂമിയുടെ തരം മാറ്റത്തിന് ഫീസ് വാങ്ങേണ്ടെന്ന് കോടതി.


Adv. Sherry J. Thomas
wpc nos 3538 and 4450 of 2023, kerala high court dated 30 march 2023
നിയമത്തിനും ചട്ടത്തിനും ഉത്തരവുകൾക്കും അപ്പുറമുള്ള ഉദ്യോഗസ്ഥ വ്യാഖ്യാനം വേണ്ട.
25 സെന്റ്ന് താഴെയുള്ള ഭൂമിയുടെ തരം മാറ്റത്തിന് ഫീസ് വാങ്ങേണ്ടെന്ന് കോടതി.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളിൽ 50 സെൻറ് വരെയുള്ള ഭൂമിക്ക് പഞ്ചായത്തിൽ 10%, മുൻസിപ്പാലിറ്റിയിൽ 20%, കോർപ്പറേഷനിൽ 30 ശതമാനവും ന്യായവിലയുടെ ശതമാന കണക്കിൽ ഫീസ് അടക്കണമെന്ന് ആയിരുന്നു ചട്ടം. എന്നാൽ പിന്നീട് കോടതി ഉത്തരവുകളുടെ ഫലമായി 25 സെൻറ് വരെയുള്ള ഭൂമിയുടെ തരംമാറ്റം സൗജന്യമാണെന്ന് സർക്കാർ ഉത്തരവ് ഇറക്കേണ്ടി വന്നു. 30.12.2017 വരെ ഒന്നായി കിടന്ന ഭൂമി പിന്നീട് അതിനുശേഷം തിരിച്ച് 25 സെൻറൊ അതിനു താഴെയോ ആക്കിയിട്ടുണ്ടെങ്കിൽ സൗജന്യം ബാധകമല്ല; ഒന്നായി കിടക്കുന്ന ഭൂമിയുടെ അളവ് കണക്കാക്കിയാണ് ഫീസ് ഈടാക്കേണ്ടത് എന്നും ഉത്തരവിറക്കി.
ഇത്തരത്തിലുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെ റവന്യൂ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി തരത്തിലുള്ള ചില ഉദ്യോഗസ്ഥർ വ്യക്തിഗത കേസുകളിൽ ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടികളുടെ അടിസ്ഥാനത്തിൽ 25 സെന്റിന് താഴെയുള്ള ആധാരങ്ങൾ 30.12.2017 ശേഷം വാങ്ങിയിട്ടുള്ളതാണെങ്കിൽ പോലും തരം മാറ്റത്തിന് ഫീസ് സൗജന്യം നൽകാത്ത സാഹചര്യമാണ് കോടതിയുടെ മുന്നിൽ എത്തിയത്.
കൂടുതലുള്ള ഭൂമിയിൽ നിന്ന് 30.12.2017 ന് ശേഷം 25 സെന്റ്ന്  താഴെയായി മുറിച്ച് ആധാരങ്ങൾ ആക്കിയെങ്കിൽ മാത്രമാണ് പ്രകാരമുള്ള സൗജന്യം ലഭിക്കാതെ പോകുന്നത്. 25 സെന്റിന് താഴെയുള്ള ഭൂമികൾ അതിനുശേഷം കൈമാറ്റം ചെയ്യുന്നതുകൊണ്ട് സൗജന്യം ലഭിക്കാതിരിക്കില്ല. ഉദ്യോഗസ്ഥരുടെ വ്യാഖ്യാനങ്ങൾ നിയമത്തിനും സർക്കാർ ഉത്തരവുകൾക്കും മുകളിൽ വരുന്നതെങ്ങനെയെന്നും കോടതി പരാമർശിച്ചു