ഡാറ്റാ ഭൂമിയിൽ ഉൾപ്പെട്ട വസ്തു മാറ്റം വരുത്തൽ : ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം അന്വേഷിക്കണം -

HRMP No : 364/2022 

Kerala State Human Rights  commission

Thiruvananthapuram

18/03/23

ഡാറ്റാ ഭൂമിയിൽ ഉൾപ്പെട്ട വസ്തു മാറ്റം വരുത്തൽ  : ഉദ്യോഗസ്ഥരുടെ

 അധികാര ദുർവിനിയോഗം അന്വേഷിക്കണം - 

മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ : ഡാറ്റാ ഭൂമിയിൽ ഉൾപ്പെട്ടിരിക്കുന്ന  വസ്തു മാറ്റം വരുത്തി പുരയിടമാക്കാനുള്ള അപേക്ഷയിൽ പാണാവള്ളി വില്ലേജ് ഓഫീസറും കൃഷി ഓഫീസറും അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ തെളിവുകൾ ലഭിച്ചാൽ പരിശോധിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     ആലപ്പുഴ സബ് കളക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  പാണാവള്ളി നവാസ് മൻസിലിൽ കെ. പി. ഹമീദാണ് പരാതിക്കാരൻ.പരാതിക്കാരന്റെ വസ്തു അനധികൃതമായി നികത്തിയതിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്ന് സബ് കളക്ടർ അറിയിച്ചു.  പ്രസ്തുത വസ്തു ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് പാണാവള്ളി കൃഷി ഓഫീസർ അറിയിച്ചിട്ടുണ്ട്.  അനധികൃത നിലം നികത്ത്  ക്രിമിനൽ കുറ്റമാണ്.  ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ചേർത്തല ഭൂരേഖാ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  റിപ്പോർട്ട് ലഭിച്ചാൽ പരാതിക്കാരനെ കൂടി കേട്ടശേഷം തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്.

     അനധികൃതമായി നിലം നികത്തലിനെതിരെ നടപടി സ്വീകരിക്കുന്നത് മനസ്സിലാക്കാമെങ്കിലും ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

സിറ്റിംഗ് തിങ്കളാഴ്ച

     മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തിങ്കളാഴ്ച (20/03/2023) രാവിലെ 10.30 ന് ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ  സിറ്റിംഗ് നടത്തും.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission