ഒരു വ്യക്തിയുടെ ഭൂമിയോ, കെട്ടിടമോ മൂലം പൊതുജനത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടായാൽ,

 

കേരള പഞ്ചായത്ത് രാജ് ആക്ട്   അനുസരിച്ച് പഞ്ചായത്തിന് അർദ്ധ ജുഡീഷ്യൽ അധികാരം ഉള്ളതാകുന്നു.

സെക്ഷൻ 239(3) പ്രകാരം ഒരു വ്യക്തിയുടെ ഭൂമിയോ, കെട്ടിടമോ മൂലം പൊതുജനത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടായാൽ, ഗ്രാമപഞ്ചായത്തിന് അത്തരം വിഷയങ്ങളിൽ ഇടപെടാവുന്നതാണ്.

താഴെ കാണുന്ന  സന്ദർഭങ്ങളിൽ പഞ്ചായത്തിന് പരാതി കൈപ്പറ്റുവാനും ആവശ്യമായ നടപടികൾ എതിർകക്ഷികൾക്കെതിരെ എടുക്കുവാനുമുള്ള അധികാരം ഉള്ളതാണ്.

1) ഒരാൾ തന്റെ വസ്തുവകകളിലെ കാട് വെട്ടാതെയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ വിഷജന്തുക്കളും മറ്റു ക്ഷുദ്ര  ജീവികളും അവിടെ വളരുവാൻ അനുവദിക്കുകയാണെങ്കിൽ.

2) ഒരാൾ തന്റെ കെട്ടിടത്തിലോ, വളപ്പിലോ മലിനജലം കെട്ടി നിർത്തുകയും, മറ്റ്‌ വസ്തുവകകളിലേക്ക് ഒഴുക്കുകയും ചെയ്താൽ..

3) മനുഷ്യജീവന് ഹാനികരമാകുന്ന രീതിയിലുള്ള മൃഗങ്ങൾ, മറ്റു ജീവികൾ എന്നിവയെ വളർത്തുകയാണെങ്കിൽ...

4) മനുഷ്യജീവന് അപകടകരമായ രീതിയിൽ ഒരു കെട്ടിടം നിലനിർത്തുകയാണെങ്കിൽ....

മാത്രവുമല്ല 

കുടിക്കുവാനുപയോഗിക്കുന്ന വെള്ളം എടുക്കുന്ന കുളം, കിണർ, തടാകം, മറ്റു ശുദ്ധജലസ്രോതസ്സുകൾ എന്നിവയിലോ എന്നിവയയുടെ അരികിലോ കുളിക്കുകയോ, അലക്കുകയോ, കന്നുകാലികളെ കുളിപ്പിക്കുകയോ, വാഹനങ്ങൾ കഴുകുകയോ ചെയ്യുകയാണെങ്കിലും, മേൽകാണിച്ചിരിക്കുന്ന ശുദ്ധജലസ്രോതസ്സുകൾ മലിനപ്പെടുത്താൻ ആരെങ്കിലും ബോധപൂർവ്വമായ പ്രവർത്തനം നടത്തിയാലും പഞ്ചായത്തിന് ഇടപെടാവുന്നതാണ്. 

നടപടികൾ എടുക്കുന്നതിനു മുൻപ്  ഭരണ സമിതിയുടെ അനുമതിയോടെ സെക്രട്ടറി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും,  ആവശ്യമായ സമയം എതിർകക്ഷിക്ക് അനുവദിച്ചതിനുശേഷം മാത്രമേ  മറ്റ്‌ നടപടികൾ പഞ്ചായത്തിന് എടുക്കുവാൻ സാധിക്കുകയുള്ളൂ... നോട്ടീസ് നൽകാതെയുള്ള നടപടികൾ നിയമവിരുദ്ധമാണ്.

സമാനമായ നിയമം മുനിസിപ്പൽ കോർപ്പറേഷനിലും നിലവിലുണ്ട്.

കെട്ടിച്ചമച്ചതും, സദുദ്ദേശപരവുമല്ലാത്ത പരാതികൾ ഒഴിവാക്കുക. അത്തരം പരാതികൾ പരിഹരിക്കുവാനുള്ള സമയം ഉദ്യോഗസ്ഥന്മാർക്ക് പൊതുജനങ്ങൾക്ക് അത്യാവശ്യമായ മറ്റ്‌ സേവനങ്ങൾ ചെയ്യുവാൻ കഴിയും....

 Execution എന്നത് Secretary യുടെ ബാധ്യത ആയതിനാൽ Risk എടുക്കാൻ തയ്യാറാകില്ല. അത് കൊണ്ട് Disaster Management Authority യും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടറെ പറ്റുന്നതും നേരിൽ കണ്ട്  പരാതി നൽകുക. എന്നിട്ട് Follow up ചെയ്യുക. ജില്ലാ കളക്ടർക്ക് DM എന്ന നിലയിൽ Secretary ക്കും DMA എന്ന നിലയിൽ സ്വന്തമായും നടപടി എടുക്കാൻ കഴിയും.