പരാതി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ മുമ്പാകെ
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ മുമ്പാകെ _ _ _ _ _ _ _ _ _ _ _ _ _ _ _ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ _ _ _ _ _ ലെ താഴെ പേരെഴുതി ഒപ്പിട്ടിരിക്കുന്ന അംഗങ്ങൾ സമർപ്പിക്കുന്ന പരാതി.
സാർ,
_ _ _ _ _ സർവീസ് സഹകരണ ബാങ്ക് കാലങ്ങളായുള്ള അഴിമതിയും കെടുകാര്യസ്ഥതയും മൂലം വൻ സാമ്പത്തിക തകർച്ചയിലാണെന്നുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണല്ലോ. ഭീമമായ വായ്പ കുടിശ്ശികയും നിലനിൽക്കുന്നു. ഡെപ്പോസിറ്റ് കാർക്ക് പണം തിരികെ നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഉത്തരവാദികളായ മുൻ ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടികൾ നടന്നു വരുന്നതുമാണ്.
നിലവിലുള്ള ഭരണ സമിതിയും കുടിശിക നിവാരണത്തിന് ഫലപ്രദമായ നടപടികളൊന്നും തന്നെ നടത്തുന്നില്ല. എന്ന് മാത്രമല്ല നിക്ഷേപകർക്ക് തുക തിരികെ നൽകാനും ശ്രമിക്കുന്നില്ല. ചിട്ടികൾ പിടിച്ചവർക്കും യഥാ സമയം പണം നൽകുന്നില്ല. ചിട്ടിക്കുടിശ്ശികയും പിരിച്ചെടുക്കുന്നില്ല. മുൻ പ്രസിഡന്റും ഭരണ സമിതിയും നടത്തിയ തട്ടിപ്പുകൾക്കെതിരെയുള്ള പരാതി വിജിലൻസ് ആൻഡ് ആന്റി കോർപ്ഷൻ ബ്യൂറോ യുടെ അന്വേഷണത്തിലാണ് .
ഈ അവസരത്തിലാണ് നിലവിലുള്ള ഭരണസമിതി _ _ _ _ _ _ _ _ _ _ _ _ _ _ _ തുടങ്ങാൻ തീരുമാനിക്കുന്നത്.
ഇതിനു ലക്ഷങ്ങൾ വേണ്ടിവരും കൂടത്തെ _ _ _ _ _ പേരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതും . അനുവാദം നൽകേണ്ട അധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ് അനുവാദം നേടി എടുത്തത്.
നഷ്ടത്തിൽ നിന്ന് വാൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ബാങ്കിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതും വൻതോതിൽ അഴിമതി നടത്താൻ അവസരം സൃഷ്ടിക്കും .
നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാനും ആനുകൂല്യങ്ങൾ നൽകാനും പെടാപ്പാട് പെടുന്ന സ്ഥിതിയിൽ പുതിയ നിയമനം നടത്താൻ അനുവാദം നൽകിയാൽ ഈ ബാങ്കിന്റെ പതനം ഉറപ്പാണ്. ഇത് ബാങ്കിന്റെ നിലനിൽപ്പിനു ഭീഷണിയാണ്. ഇന്നും സാമ്പത്തിക പരാധീനതയുള്ള ബാങ്കിൽ നിയമനം നടത്താനുള്ള തീരുമാനം സദുദ്ദേശപരമല്ല. അഴിമതി നടത്താനുള്ള അവസരം സൃഷ്ടിക്കലാണ്.
ആകയാൽ പുതിയ നിയമനത്തിന് അനുവാദം നൽകരുതെന്നും _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ ന് നൽകിയ അനുവാദം റദ്ദ് ചെയ്യണമെന്നും വളരെ വീനീതമായി അപേക്ഷിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ
പേര്
സ്ഥലം
തിയതി
1 പേര് ഒപ്പ്
2 പേര് ഒപ്പ്