bsc നഴ്സിംഗ് അഡ്മിഷൻ

സഹോദരിയുടെ മകൾ bsc നഴ്സിംഗ് അടുത്ത അക്കാദമിക് വർഷം അഡ്മിഷൻ ആയി ശ്രമികുക ആണ്.... കുറെ consultancy സ്ഥാപനങ്ങളുമായി കൊണ്ടാക്ട് ചെയ്തപ്പോൾ 25000വും 75000വും വരെ രെജിസ്റ്ററേഷൻ ആയി ചോദിക്കുന്നു.. ബാംഗ്ലൂർ അടക്കമുള്ള കേരളത്തിന് പുറത്തുള്ള കോളേജുകൾ ആണ് അവർ പറയുന്നത്.. എന്റെ സംശയം ഇതാണ്, കേരളത്തിന് പുറത്തു പഠിക്കുന്നത് കൊണ്ട് ഫീസ് കുറവോ മറ്റെന്തെങ്കിലും ഗുണമോ ഉണ്ടോ.. കേരളത്തിൽ നല്ല കോളേജിൽ അഡ്മിഷൻ ആയി എന്താണ് ചെയേണ്ടത്...

കേരളത്തില് ഈ വര്ഷം bsc നഴ്സിംഗ് നു എന്ട്രന്സ് ഇല്ല. +2 മാര്ക്ക് വെച്ചാണ് അഡ്മിഷന്. ഓണ് ലൈന് അപേക്ഷ ഇന്നലെ മുതല് തുടങ്ങി. Govt കോളേജിലേക്കും അതുപോലെ സ്വാശ്രയ കോളേജിന്റെ govt നു വിട്ടു കൊടുത്തിരിക്കുന്ന 50% സീറ്റിലേക്കും അപേക്ഷിക്കാനുള്ള ലിങ്ക്. https://lbscentre.in/paradegreealltmnt2023/ . ക്രിസ്ത്യന് മാനേജ്മന്റ് അസോസിയേഷന് ന്റെ കോളേജിലെ 50% സീറ്റിലേക്ക് അപ്ലൈ ചെയ്യാനുള്ള ലിങ്ക്. https://amcsfnck.com/ . ബാക്കി മനജ്മെന്റ്റ് അസോസിയേഷന് കോളേജിന്റെ 50% സീറ്റിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് https://www.pncmak.in/. എല്ലാ അപേക്ഷയും ഇപ്പോള് ഓപ്പണ് ആണ് .കേരളത്തില് ധാരാളം കോളേജുകള് ഉണ്ട്.താങ്കള് പറഞ്ഞ ഫീസിന്റെ പകുതി പോലും ആകില്ല. ഏതെങ്കിലും സംവരണ വിഭാഗത്തില് പെട്ടതാണെങ്കില് ആ സര്ട്ടിഫിക്കറ്റ് കൂടെ മേടിച്ചു അപേക്ഷ കൊടുക്കുക.

താങ്കള് BPL ആയതുകൊണ്ട് EWS സെര്ടിഫികാറ്റ് താലുക്കില് നിന്നും വാങ്ങി എടുക്കുക.10% സംവരണം ഉണ്ട്. govt കോളേജില് കിട്ടിയാല് വളരെ ചെറിയ ഫീസ് മാത്രമേ ഉള്ളൂ.

DME ( Directorate of Medical Education ) വഴി ആണ് പാരാ.മെഡിക്കൽ കോഴ്സ് കളുടെ അഡ്മിഷൻ നടക്കുന്നത്..മാർക്ക് സംവരണം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ ലിസ്റ്റ് തയ്യാറാക്കുന്നു..റാങ്ക് ലിസ്റ്റിൽ മുന്നിൽ ഉള്ളവർക്ക് സർക്കാർ കോളേജിൽ അഡ്മിഷൻ കിട്ടുന്നു..റാങ്ക് കുറവ് ആണേൽ പേയ്മെന്റ് സീറ്റിൽ ആവും പ്രവേശനം...

താങ്കൾക്ക് DME ( 04712528575) ഓഫീസിൽ നിന്നും അപേക്ഷാ ഫോം നേരിട്ടോ / തപാൽ വഴിയോ സ്വീകരിക്കാം , ഇപ്പോൾ പല സേവനങ്ങളും ഓണ്ലൈമിൽ ലഭ്യമാണ്..04712528575 ഈ നമബറിൽ വിളിച്ചാൽ അവർ വിശദാംശങ്ങൾ പറഞ്ഞു തരും..ഒരാൾക്ക് ഒന്നിലധികം കോഴ്സുകൾക്ക് അപേക്ഷ നൽകാം..മുൻപറഞ്ഞ പോലെ മാർക്ക്, സംവരണം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.ശേഷം നടക്കുന്ന ഇന്റർവ്യൂൽ റാങ്ക് അടിസ്ഥാനത്തിൽ താങ്കൾക്ക് ഇഷ്ടമുള്ള ഒരു കോഴ്സ്, കോളേജ് എന്നിവ തിരഞ്ഞെടുക്കാം.

NEET ക്വാളിഫൈഡ് ആണെങ്കിൽ ഹൈദരാബാദിൽ 5.5 ലക്ഷത്തിനു സീറ്റ് ഉണ്ട്. മൊത്തം 4 വർഷം ചിലവ്. അല്ലാതെ 15 ഉം 20ഉം ഒന്നും ആകില്ല. Neet ഇല്ലാതെ ആന്ധ്ര പ്രദേശിൽ ഈ എമൗണ്ട്ടിനു കിട്ടും.
പിന്നെ എഡ്യൂക്കേഷൻ ലോൺ കിട്ടാൻ എളുപ്പം ആണ്. 4 ലക്ഷത്തിനു കൂടുതൽ വേണമെങ്കിൽ എന്തെങ്കിലും ഈടു കൊടുക്കണം. പേരെന്റ്സ് സിബിൽ സ്കോർ നല്ലതായിരിക്കണം.
പിന്നെ merit സീറ്റിനും മാനേജ്മെന്റ് സീറ്റിനും ലോൺ കിട്ടും. ഇന്ത്യയിൽ പഠിക്കാൻ 7 ലക്ഷം വരെയും ലോൺ കിട്ടും. www.vidyalakshmi.co.in website വഴി അപ്ലൈ ചെയ്യുക.
PAN, aadhar, photos, admission confirmed letter, fees details, parents consent letter, qualification certificates, recognition copy of the imstitution.... So on. ലോൺ വേണമെങ്കിൽ institution തന്നെ സാധാരണ രീതിയിൽ സപ്പോർട്ട് ചെയ്യും. ലോൺ എമൗണ്ട് നമുക്ക് തരില്ല. Instituion ന്റെ അക്കൗണ്ടിലേക്കു എല്ലാ വർഷവും ബാങ്ക് നേരിട്ടടക്കും. ബുക്സ് വാങ്ങാനും യൂണിഫോം, ഹോസ്റ്റൽ ചിലവുകൾ വരെ ബാങ്ക് ലോൺ തരുന്നതാണ്.

നാട്ടിൽ എറണാകുളം, തൃശ്ശൂർ, തിരുവല്ല ഓക്കേ ഒരുപാട് നഴ്സിംഗ് കോളേജ് ഉണ്ട് ഹോസ്പിറ്റൽ നടത്തുന്ന അവിടെ നേരിട്ട് പോയ്‌ പ്രിൻസിപ്പൽ ആയീ സംസാരിച്ചാൽ അഡ്മിഷൻ സംബന്ധം ആയ എല്ലാ കാര്യങ്ങൾ അറിയാം. പിന്നെ കേരളത്തിന്‌ വെളിയിൽ പോയ്‌ പഠിച്ച അവിടെ ഉള്ള 80 % കോളേജ് സ്വന്തം ആയീ ഹോസ്പിറ്റൽ ഇല്ല പ്രത്യേകിച്ച് കർണാടക യിൽ കഴിവതും കേരളത്തിൽ അല്ലേ തമിഴ്നാട് പഠിക്കാൻ നോക്കുക അതും നേരിട്ട് പോയ്‌ കോളേജ് കണ്ടു അഡ്മിഷൻ എടുക്കാൻ ശ്രെമിക്കുക കൺസൾട്ടൻസി പറയും പോലെ ആവില്ല അവിടെ പോയ്‌ കോളേജ് കാണുമ്പോൾ

 

നമ്മുടെ നാട്ടിൽ തന്നെ അപേക്ഷിക്കുക. സർക്കാർ ക്വാട്ടയിൽ ഉയർന്ന മാർക്ക് വേണമെങ്കിലും മെറിറ്റ് അടിസ്ഥാനത്തിൽ സ്വശ്രയത്തിൽ കിട്ടും. സർക്കാർ സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ ആയി ഏകദേശം 4000ൽ അധികം സീറ്റുണ്ട്. അത്യാവശ്യം മാർക്കുണ്ടെങ്കിൽ കിട്ടും. പിന്നെ കർണ്ണാടക, തമിഴ്നാട് ഇവിടെയെല്ലാം പല ചൂഷണങ്ങളും നടക്കുന്നതാണ്. പുറമെ അംഗീകൃതമാണോ എന്നുറപ്പുമില്ല. കേരളത്തിലെ സ്വശ്രയത്തിൽ തുടക്കത്തിൽ ഹോസ്റ്റൽ ഫീ, ഫുഡ് യൂണിഫോം എല്ലാമടക്കം ആദ്യ വർഷത്തിൽ 2ലക്ഷത്തിനടുത്തു വരും.

 

കേരളത്തിൽ ഗവണ്മെന്റ് കോളേജ് LBS വഴിയും

പിന്നെ പ്രൈവറ്റ് ക്രിസ്ത്യൻ മാനേജ്മെന്റ് വഴി 32 ഓളം കോളേജ് കളിലേക്ക് AMCSFNCK എന്ന അസോസിയേഷൻ വഴി അഡ്മിഷൻ നടത്താറുണ്ട്.ഗൂഗിൾ ചെയ്താൽ സൈറ്റിൽ ഡീറ്റെയിൽസ് അറിയാം.

ആദ്യം കേരളത്തിൽ നോക്കുക.എറണാകുളംത്തു ആണ് മാനേജ്മെന്റ് കോളേജ് കൂടുതൽ. കിട്ടിയില്ല എങ്കിൽ പുറത്തു പോയി പഠിക്കുക എന്നതാണ് അടുത്ത ഓപ്ഷൻ. മുംബൈ, ബാംഗ്ലൂർ, മഗ്‌ളൂർ ഒക്കെ ആണ് ഓപ്ഷൻ. എല്ലാം അന്നെഷിച്ചു പ്ലാൻ A, B, C എന്ന കണക്കു തയ്യാറാകുക.

 

താങ്കൾ ഈ പറഞ്ഞ ഇരുപത്തയ്യായിരം 75,000 എല്ലാം ഏജൻറ് മാരുടെ ഫീസ് ആണ് ഇതുമായി കോളേജിന് ഒരു ബന്ധവും ഉണ്ടാവില്ല ഇവർ ഒരു ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്ന് മാത്രം കേരളത്തിൽ വരെ സമയം മാനേജ്മെൻറ് സീറ്റുമുണ്ട് സ്ഥലത്തെ പ്രമുഖരായ പാർട്ടി നേതാക്കൾ വഴി മാനേജ്മെൻറ് സീറ്റ് തരപ്പെടുത്താം ഒപ്പം ചിലവുണ്ട് ഗുണം എന്താണെന്ന് വെച്ചാൽ കേരള നഴ്സിംഗ് കൗൺസിൽ ഒരു കളിയും നടക്കാത്തത് കൊണ്ട് പൊതുവേ സർട്ടിഫിക്കറ്റ് വാല്യൂ കൂടുതലാണ് ബാക്കി സംസ്ഥാനങ്ങളിൽ നല്ല കോളേജുകൾ ഉണ്ട് അത് തമിഴ്നാട് ആയാലും ബാംഗ്ലൂർ ആയാലും കോളേജിന്റെ വലിപ്പം കണ്ട് പളവളപ്പിൽ വീഴാതിരിക്കുക അവർക്ക് സ്വന്തമായി ഹോസ്പിറ്റലുണ്ടോ ഉണ്ടെങ്കിൽ എത്ര ബെഡ് കപ്പാസിറ്റി സീനിയറായ കുട്ടികൾ അഭിപ്രായം അവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ എവിടെ ജോലി ചെയ്യുന്നു എന്നിവ അന്വേഷിക്കുക നല്ല തീരുമാനത്തിൽ എത്തുക മൊത്തം ചിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ കേരളത്തിൽ ആവുകയാണെങ്കിൽ കേരളത്തിൽ തന്നെയാണ് നല്ലത് യാത്രയും കാര്യങ്ങളും കുറയും

 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോളേജിന്റെ അംഗീകാരം ഉറപ്പ് വരുത്തുക. State Nursing Council, INC, UGC approved University affiliation തുടങ്ങിയവ ഉറപ്പ് വരുത്തിയില്ലെങ്കിൽ ബുദ്ധിമുട്ടാണ്. 

 

കേരളത്തിൽ കിട്ടുന്നത് മാർക്കിന്റെ അടിസ്ഥാനത്തിലാണു. കേരളത്തിലെ എല്ലാ നഴ്സിങ് കോളേജുകളിലും പകുതി സീറ്റ് ഗവ : ഫീസിലും പകുതി മാനേജ്മെൻറ് നിശ്ചയിക്കുന്ന ഫീസിലും ആണ് . രണ്ടു രീതിയിലും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ . അതായത് നല്ല മാർക്ക് വേണം.

കേരളത്തിൽ വെളിയിൽ കേരളത്തിലെ മാനേജ്മെൻറ് ക്വോട്ടയുടെ ഏകദേശം അതേ ഫീസ് ആണ് , മാർക്ക് പ്രശ്നമല്ല. ആദ്യം വരുന്നവർക്ക് ആദ്യം കൊടുക്കും.

5 മുതൽ 9 ലക്ഷം വരെ ആകും .

നല്ല മർക്കുണ്ടെങ്കിൽ മാത്രം കേരളം നോക്കുക.