വേറൊരു കോളേജിലേക്ക് മാറിച്ചേരുകയാണെങ്കിൽ അടച്ച പണം തിരികെ ലഭിക്കുമോ?

ഉപരിപഠന  കോഴ്സുകൾക്ക് ചേർന്നതിനുശേഷം വേറൊരു കോളേജിലേക്ക്  മാറിച്ചേരുകയാണെങ്കിൽ  അടച്ച പണം തിരികെ ലഭിക്കുമോ?

 

 മാതാപിതാക്കൾക്കുണ്ടായ കോവിഡ് കാല സാമ്പത്തിക ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ UGC ഇക്കാര്യത്തിൽ  പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

 2022-23 അദ്ധ്യയന വർഷത്തിൽ

ഒരു കോളേജിൽ അഡ്മിഷൻ എടുത്തതിനുശേഷം വേറൊരു കോളേജിൽ ചേരുകയൊ, നിലവിലെ അഡ്മിഷൻ 31/10/22 ന് മുൻപ് ക്യാൻസൽ ചെയ്യുകയോ ചെയ്യുകയാണെന്ന കാര്യം രേഖാമൂലം  പ്രവേശനം ലഭിച്ച കോളേജിൽ അറിയിച്ചിട്ടുണ്ടെങ്കിൽ, അഡ്മിഷൻ ഫീസ് മുഴുവനായി വിദ്യാർത്ഥിക്ക് നൽകേണ്ടതാണ്. അതായത് സീറോ ക്യാൻസലേഷൻ ചാർജ്.

 

 1/11/22 മുതൽ 31/12/22 വരെയുള്ള കാലയളവിൽ അഡ്മിഷൻ കാൻസൽ / മൈഗ്രേഷൻ എന്നിവ ചെയ്യുകയാണെങ്കിൽ അഡ്മിഷൻ ഫീസിൽ നിന്ന് 1000 രൂപ മാത്രമേ  ക്യാൻസലേഷൻ ഫീസായി എടുക്കാവൂയെന്ന് 

 വ്യക്തമാക്കി  യുജിസി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, യൂണിവേഴ്സിറ്റികൾക്കും D. O NO2-71/22(CCP-II) dtd  2/8/22 എന്ന നമ്പറിൽ ഉത്തരവ് നൽകിയിട്ടുണ്ട്.

 

 വിദ്യാർഥികൾക്കു ണ്ടാകുന്ന  പരാതികൾ യൂണിവേഴ്സിറ്റി പരാതി പരിഹാര ഫോറത്തിലും, UGC ക്കും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.