തെരുവുനായ ശല്യം ഉണ്ടായാൽ
Join AntiCorruption Team to make the world better
https://anticorruptionteam.org/hesk/knowledgebase.php?category=573
തെരുവ് നായ ശല്യം ഉണ്ട്. അതിനാൽ പേടിച്ചു പണിക്കൊന്നും പോകാൻ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് തെരുവ് നായ ശല്യം ഒഴിവാക്കി അറിയിക്കണം എന്ന് ഒരു അപേക്ഷ പഞ്ചായത്തിൽ കൊടുക്ക.
പേപ്പറിൽ എഴുതി കൊടുത്തു കൈപ്പറ്റു രസീത് വാങ്ങ
സുപ്രീം കോടതിയുടെ വിധി പ്രകാരം. തെരുവ് നാ യ പോലുള്ള ശല്യങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ചുമതല പഞ്ചായത്തിനാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് വേണ്ടത് പോലെ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ
ഈ
https://anticorruptionteam.org/hesk/knowledgebase.php?article=278
ലിങ്കിൽ കൊടുത്തിട്ടുള്ള മാതൃകയിൽ വിവരാവകാശ അപേക്ഷ പഞ്ചായത്തിൽ കൊടുക്കുക.
തെരുവുനായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?*
പഞ്ചായത്ത് രാജ് ആക്ട് _Section 166 Schedule III 27 & 2001ലെ Animal Birth Controls (Dogs) Rules Section 6, 7_ പ്രകാരം പഞ്ചായത്താണ് നടപടി എടുക്കേണ്ടത്.
_Prevention of Cruelty to Animals Act 1960_ പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിനില്ല.
*പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?*
ക്രിമിനൽ നടപടി ചട്ടം _133 (1)(f)_ പ്രകാരം പൊതുജനങ്ങൾക്ക് കളക്ടറെ സമീപിക്കാം. കളക്ടർ നടപടി എടുക്കേണ്ടതാണ്. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കലക്ടർക്കുണ്ട്.
*എന്താണ് ജസ്റ്റിസ് സിരിഗജൻ കമ്മിറ്റി?*
_WP(C )599/2015_ നമ്പറായ കേസിൽ തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിച്ചു കൊടുക്കുവാനും, ചികിത്സാസൗകര്യങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കുവാനുമായിട്ടുമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.
*തെരുവുനായയെ നിയന്ത്രിക്കുന്നകാര്യത്തിൽ പഞ്ചായത്ത് പരാജയപ്പെട്ടാൽ ജസ്റ്റിസ് സിരിഗജൻ കമ്മിറ്റിയെ സമീപിക്കാമൊ?
ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ സിരിഗജൻ കമ്മിറ്റിക്ക് അധികാരമില്ല.
*Animal Birth Control Rules 2001 പ്രകാരം മുനിസിപ്പാലിറ്റിയും/ പഞ്ചായത്തിലും/ കോർപറേഷനിലും തെരുവുനായ നിയന്ത്രണത്തിന് വേണ്ടി എന്ത് നടപടികളാണ് എടുക്കേണ്ടത്?*
തെരുവുനായകളെ പിടിച്ചുകെട്ടി സംരക്ഷിക്കുവാൻ വേണ്ട ഷെൽട്ടറുകൾ ഉണ്ടാക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ Sterilize ചെയ്യുക എന്നീ പ്രവർത്തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിയമ പ്രകാരം ഒരു മോണിറ്ററിങ് കമ്മിറ്റി നിലവിൽ ഉണ്ടാവേണ്ടതാണ്. ഈ മോണിറ്ററിംഗ് കമ്മിറ്റി നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിലവിൽ ഉണ്ടോയെന്നും ആരൊക്കെയാണ് അംഗങ്ങൾ എന്നും പഞ്ചായത്തിലേക്ക് വിവരാവകാശനിയമപ്രകാരം എഴുതി ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കും.
*തെരുവുനായയുടെ കടിയേറ്റാൽ പഞ്ചായത്ത്/കോർപറേഷൻ/ മുൻസിപ്പാലിറ്റി നഷ്ടപരിഹാരം കൊടുക്കണമോ?*
കൊടുക്കേണ്ടതാണ്. ഇക്കാര്യത്തിൽ കോടതി വിധികൾനിലവിലുണ്ട്. മാത്രവുമല്ല പഞ്ചായത്ത് നഷ്ടപരിഹാരം കൊടുത്തില്ലെങ്കിൽ പരിക്കേറ്റ ആളുകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്.
തെരുവുനായയുടെ ആക്രമണത്തിന് ഇരയായ താങ്കൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്.
താങ്കളുടെ പരാതി ബഹുമാനപ്പെട്ട സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ സമർപ്പിക്കുക.
members : Justice Srijagan, health director, law secretary
കമ്മിറ്റിയുടെ വിലാസം താഴെ കൊടുക്കുന്നു.
ഇതിനു വേണ്ട സൗജന്യ നിയമ സഹായത്തിനു ജില്ലാ നിയമ സേവന അതോറിറ്റി (DLSA ) യെയോ താലൂക്ക് നിയമ സേവന കമ്മിറ്റി (TLSC ) യെയോ നിയമ സേവന ക്ലിനിക്കിനെയോ സമീപിക്കാവുന്നതാണ്.
ജസ്റ്റിസ് (റിട്ടയേർഡ്) സ്. സിരിജഗൻ കമ്മിറ്റി.
1St ഫ്ലോർ , ഉപാദ് (UPAD ) ബിൽഡിങ് ,
പരമാര റോഡ് ,
കൊച്ചി
കേരള സംസ്ഥാന നിയമ സേവന അതോറിറ്റി
നിയമ സഹായ ഭവൻ ,
ഹൈക്കോർട്ട് കോംബൗണ്ട്
എറണാകുളം 682031
ഫോൺ 0484 -2396717
ഇ-മെയിൽ : kelsakerala@gmail.com
ഹെൽപ് ലൈൻ നമ്പർ 9846700100
Related articles
panchayath raj act 213 /1
ipc - private defence
kerla high court jb koshi judgement
supreme court animal welfare board fund
തെരുവ് നായ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയുടെ മാതൃക
DLSA- Justice Sirijagan Committee- Obtain Compensation for attack by stray dogs - Kerala
Approach Court for compensation from Panchayath