ലഹരി കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം

ലഹരി കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ 

ഓണ്‍ലൈന്‍ ലേലം ജനുവരി 18 ന് 

 

ജില്ലയില്‍ ലഹരി സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്‌പോസല്‍ കമ്മറ്റിക്ക് കൈമാറിയതുമായ വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ലേലം ചെയ്യും. ഇടുക്കി ജില്ലാ സായുധസേന ആസ്ഥാനത്ത് സൂക്ഷിച്ച 39 വാഹനങ്ങളാണ് 2023 ജനുവരി 18 ന് ലേലം ചെയ്യുന്നത്. 

ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രസ്തുത വെബ്‌സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യണം. ലേല തീയതിക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ പ്രസ്തുത സാധനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232354