പെൻഷൻ എന്നത് പെൻഷണറുടെ അവകാശമാണെന്നും

പെൻഷണർമാരുടെ ശ്രദ്ധയ്ക്ക്- 

 

01.07.2015 തിയതി സുപ്രീം കോടതി, സിവിൽ അപ്പീൽ നമ്പർ 1123/2015 ൻമേൽ പുറപ്പെടുവിച്ച നാഴികക്കല്ലായ ഒരു വിധി  സംബന്ധിച്ച് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ശ്രീ. എസ്സ്. ആർ സെൻ ഗുപ്ത ഒരു ചുരുങ്ങിയ കത്ത് എഴുതി എന്നതൊഴികെ അത് മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ പോയി എന്നുള്ളത് ആശ്ചര്യകരമാണ്.

പ്രസ്തുത വിധിയുടെ വിവിധ വശങ്ങളെപ്പറ്റി താഴെ പ്രതിപാദിച്ചിരിക്കുന്നു.

1. പെൻഷൻ എന്നത് പെൻഷണറുടെ അവകാശമാണെന്നും പെൻഷൻ കൊടുക്കൽ ഒരിക്കലും സർക്കാരിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചാകരുതെന്നും,  പെൻഷൻ എന്നത് നിയമാധിഷ്ഠിതമാണെന്നും ആ നിയമപരിധിക്കുള്ളിൽ വരുന്ന ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും  പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശമുണ്ടെന്നും ബെഞ്ച് ഉത്തരവിട്ടി രിക്കുകയാണ്.

2. ശമ്പള സ്കെയിന്റെയും പെൻഷന്റെയും റിവിഷൻ വേർതിരിച്ചു കാണേണ്ടതില്ലെന്ന് ഈ വിധിയിലൂടെ അംഗീകരിച്ചിട്ടുണ്ട്.

3. ഒരു പേ സ്കെയിൽ പുതുക്കി നിശ്ചയിക്കുമ്പോൾ അതിന്റെ ബേസിക്ക് പെൻഷൻ അതേ സ്കെയിലിലെ പരിഷകരിച്ച സ്കെയിലിന്റെ മിനിമം പേയുടെ  ബേസിക്ക് പെൻഷന്റെ 50% ൽ കുറയാൻ പാടില്ലയെന്നത് ബഞ്ച് ആവർത്തിച്ചിരിക്കുന്നു.

4. സാമ്പത്തിക ബധ്യതയുടെ പേരിൽ പെൻഷണർമാരുടെ നിയമാനുസൃത കുടിശ്ശിക നിഷേധിക്കുന്നതിനായി സർക്കാർ ഹർജി സമർപ്പിക്കുവാൻ പാടുള്ളതല്ല.

5. സർക്കാർ ഇത് സംബന്ധിച്ചുള്ള അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.

6. പെൻഷൻ എന്നത് അവകാശമാണെന്നുള്ള വാദവും ശമ്പള സ്കെയിന്റെയും പെൻഷൻ സ്കെയിലിന്റെയും റിവിഷൻ വേർതിരിച്ചു കാണേണ്ടതില്ലെന്നുമുള്ള വാദവും ഉയർത്തിപ്പിടിക്കുമ്പോൾ അതേ വാദത്തിലധൃഷ്ടിതമാണ് പെൻഷന്റെ പരിഷ്കരണവും അവകാശമാണ്  ഒരു ഔദാര്യ മല്ലയെന്നുമുള്ള  വാദവും.

 

D S Nakara  കേസ്സിന്റെ വിധിയിലൂടെയാണ് കോടതി ഇത് പരാമർശിച്ചിരിക്കുന്നത്.

Article Details

Article ID:
854
Category:
Date added:
2023-01-07 09:30:51
Rating :