പൊതു നിരത്തിൽ പണിതുയർത്തിയിട്ടുള്ള കാനകൾ സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്കുള്ള പ്രാവേശനത്തിന് തടസ്സമായാൽ

പൊതു നിരത്തിൽ പണിതുയർത്തിയിട്ടുള്ള കാനകൾ സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്കുള്ള പ്രാവേശനത്തിന് തടസ്സമായാൽ?

ജോർജ്കുട്ടി ലോൺ എടുത്തു നഗരത്തിൽ ഹോട്ടൽ ബിസിനസ്‌ തുടങ്ങി. തിരക്കുള്ള പൊതുനിരത്തിന്റെ സമീപത്താണ് ഹോട്ടൽ. മുൻപിൽ തന്നെ പാർക്കിങ്ങിനു ആവശ്യമായ സ്ഥലവുമുണ്ട് . ആയിടയ്ക്ക് മുൻസിപ്പാലിറ്റി കാന പണിയുകയും അതിന്മേൽ സ്ലാബ് ഇട്ട് മൂടുകയും ചെയ്തു.  ഹോട്ടലിൽ വരുന്ന വാഹനങ്ങൾക്ക് സ്ലാബ് ഒരു തടസ്സമായി.

 പൊതു പാതയോരത്ത് കച്ചവടം നടത്തുന്നവർക്കും,  വീട് വച്ചു താമസിക്കുന്നവർക്കും അവരവരുടെ സ്വത്തു വകകളിലേക്ക് നിർബാധം പ്രവേശനത്തിനുള്ള അവകാശമുണ്ട്. ഇത് ഒരു സ്വകാര്യ അവകാശമാണ്.

ഒരു വ്യക്തിക്ക് പാതയോരത്തെ തന്റെ വസ്തുവിലേക്ക് പ്രവേശിക്കുവാനുള്ള സ്വകാര്യ അവകാശം, മറ്റൊരു ഉയർന്ന അവകാശമായ പൊതുനിരത്തിൽ കൂടി യാത്ര ചെയ്യുവാനുള്ള പൊതു അവകാശത്തിന് വിധേയമാണ്. എന്നാൽ ഈ പൊതു അവകാശം  സ്വകാര്യ അവകാശത്തിനും വിധേയമാണ്. പൊതുവഴിയിലൂടെ കടന്നുപോകുവാനുള്ള അവകാശം, പൊതുനിരത്തി ലേക്കുള്ള പ്രവേശനത്തിനുള്ള ഭൂവുടമകളുടെ സ്വകാര്യ അവകാശത്തിന് വിധേയമാണ്. 

 *വീടിനു മുൻപിൽ ഉയർത്തി പണിയുന്ന ഫുട്പാത്തുകൾ,* *ഇലക്ട്രിക് പോസ്റ്റുകൾ, അനധികൃത ഓട്ടോറിക്ഷ പാർക്കിങ്ങുകൾ,* *കൊടിമരങ്ങൾ, അംഗീകരമില്ലാത്ത പെട്ടിക്കടകൾ* എന്നിവ വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണെങ്കിൽ അത്‌ സ്വകാര്യ  അവകാശത്തിനു വിരുദ്ധമാണ്.

ആയതുകൊണ്ട് ഉയർത്തിപണിതിട്ടുള്ള ഫുട്പാത്തുകൾ  വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാ വുകയാണെങ്കിൽ മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ പരാതി കൊടുക്കാവുന്നതാണ്. പരാതിയിൽ പരിഹാരമായില്ലെങ്കിൽ കോടതിയെ സമീപിക്കാവുന്നതുമാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട സമാനമായ കോടതിവിധികളുണ്ട്.

Article Details

Article ID:
775
Date added:
2022-12-27 12:55:23
Rating :