പ്ലൈ വുഡ്
ഞാൻ ഒരു ഇന്റീരിയർ കോൺട്രാക്ടർ ആണ്. ഈ അടുത്ത ദിവസങ്ങളിൽ. ഒരു ക്ലയന്റ് മീറ്റിംഗിൽ ഉണ്ടായ ചില കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരമാകും എന്ന് തോന്നിയത് കൊണ്ട് പങ്കുവയ്ക്കുന്നു. മീറ്റിംഗിൽ പ്രധാനമായും ഉണ്ടായ ഒരു ചോദ്യം. ഇന്റീരിയർ വർക്കിന് ഉപയോഗിക്കുന്ന മറൈൻ പ്ലൈ വുഡിന്റെ വാറന്റി ആയിരുന്നു.
1, പൊതുവെ പ്ലൈ വുഡ് കമ്പനികൾ വാറന്റി നൽകുന്നുണ്ട്?
2, ഉണ്ടെങ്കിൽ എത്ര വർഷത്തേക്ക്?
3, വാർന്റി പേപ്പർ നൽകുന്നുണ്ടോ?
4, ഏതൊക്കെ സാഹചര്യങ്ങൾ ആണ് ഇതിനു അവകാശം ഉന്നയ്ക്കാൻ പറ്റുക?
ഇനി ഇതിന്റെ ഉത്തരങ്ങൾ നോക്കാം
1, പ്ലൈ വുഡ് കമ്പനികൾ വാറന്റി നൽകുന്നുണ്ട്
2, 25 വർഷം വരെ നൽകുന്ന കമ്പനികൾ ഉണ്ട്.
3, വാറന്റി പേപ്പർ ഡീലരുടെ സീൽ. വെച്ച് നൽകുന്ന കമ്പനികൾ ഉണ്ട്
4, പൊതുവെ കമ്പനി പറയുന്ന രീതിൽ അല്ലാത്ത ഉപയോഗം, chemical ഉപയോഗിച്ച് ഉണ്ടാവുന്ന ഡാമേജ്, വാങ്ങിയതിനു ശേഷം വര്ഷങ്ങളോളം ഉപയോഗിക്കാതെ ഇരുന്നുന്നുണ്ടാവുന്ന ഡാമേജ് തുടങ്ങി കമ്പനി വാറാന്റി കാർഡിൽ എഴുതിയ കാര്യങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വാറന്റി. ലഭിക്കുകയില്ല.
പ്ലൈ വുഡ് പൊടിയുക, കുത്തി പോകുക , മുറിക്കുമ്പോൾ പൊളിയുക എന്നീ സാഹചര്യങ്ങളിൽ ചില കമ്പനികൾ. റീപ്ലേസ്‌മെന്റ് ഉറപ്പു തരുന്നു.
ഇത് പൊതു അറിവിലേക്ക് ആയി എഴുതുന്നതാണ്.
നിങ്ങളുടെ വർക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു.
Santhosh
എറണാകുളം