ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST)

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST) വരുന്ന patients ന്റെ ശ്രദ്ധയ്ക്ക്:

തിരുവനത്തപുരത്തെ പ്രധാനപ്പെട്ട ഒരു ഹോസ്പിറ്റൽ ആണ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST). ശ്രീ ചിത്ര തിരുനാൾ ഹോസ്പിറ്റൽ ഒരു റെഫറൽ സെന്റർ ആണ്, ആയതിനാൽ പുതിയതായി ഏതൊരു patient വന്നാലും നിർബദ്ധമായും അവർക്കു മറ്റൊരു ഹോസ്പിറ്റലിൽ നിന്നും റെഫറൽ ലെറ്റർ വാങ്ങി വരേണ്ടാതാണ്. ശ്രീ ചിത്ര ഹോസ്പിറ്റലിൽ പുതിയതായി ഒരു patient വരുകയാണെങ്കിൽ അവിടെ അപ്പോയിന്മെന്റ് എടുത്താണ് വരേണ്ടത്, 

കാർഡിയോളജി മെഡിസിൻ വിഭാഗത്തിൽ ആണ് patient വരുന്നതെങ്കിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കേണ്ട നമ്പർ 04712524510,  04712524533

ന്യൂറോളജി മെഡിസിൻ വിഭാഗത്തിൽ ആണ് വരുന്നതെങ്കിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കേണ്ട നമ്പർ 04712524621,  04712524128

പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം  അപ്പോയിന്മെന്റ് 1 മാസം മുന്നേ എടുക്കുന്നതായിരിക്കും നല്ലത്.

 patient കാർഡിയോ സർജറി,  ന്യൂറോ സർജറി, റേഡിയോളജി വിഭാഗത്തിൽ ആണ് വരുന്നതെങ്കിൽ അപ്പോയിന്മെന്റ് എടുക്കേണ്ട ആവശ്യമില്ല. 

പ്രധാനമായും അറിയേണ്ടത് ശ്രീ ചിത്ര ഹോസ്പിറ്റലിൽ ക്യാഷലിറ്റി സർവീസ് ഇല്ല അത്‌ കൊണ്ട് തന്നെ എമർജൻസി കേസ്സ് വരുകയാണെകിൽ ഹോസ്പിറ്റലുമായി  ബന്ധപ്പെടേണ്ടതാണ് നമ്പർ 0471 2524152.

ഈ ഹോസ്പിറ്റലിൽ വരുന്ന ഭൂരിഭാഗം പേരും അപ്പോയിൻമെയ്‌ന്റെ കാര്യം അറിയാതെ വന്നു ബുദ്ധിമുട്ടുന്നതായി കേട്ടിട്ടുണ്ട്...

Article Details

Article ID:
722
Date added:
2022-12-16 21:50:37
Rating :