മണ്ണ് എടുക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ
നിങ്ങളുടെ പുരയിടത്തിനോട് ചേർന്നുള്ള ഭൂമിയിലെ മണ്ണ് അയൽവാസി എടുക്കുമ്പോൾ സ്വാഭാവികമായും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടല്ലോ ആ നിബന്ധനകൾ ലംഘിച്ചാൽ എവിടെയാണ് പരാതിപ്പെടേണ്ടത് ?
_________
ഒരു ഭൂവുടമയ്ക്ക് തന്റെ വസ്തു ഏകദേശം കൈവശം വച്ച് അനുഭവിക്കാനുള്ള പൂർണമായ അവകാശമുണ്ട്. ഒരു ഭൂവുടമ എന്ന നിലയിൽ സ്വാഭാവികമായി ലഭിക്കുന്ന അനിഷേധ്യമായ അവകാശമാണത്.
നിങ്ങളുടെ ഭൂമിയുടെ കിടപ്പനുസരിച്ച് ഭൂമിയുടെ വശങ്ങളിൽ നിന്നും, കുത്തനയുമുള്ള മണ്ണിന്റെ സപ്പോർട്ടിനു ദോഷകരമായി ഭവിക്കുന്ന യാതൊരുവിധ ദോഷ പ്രവർത്തികളും അയൽക്കാരൻ ചെയ്യുവാൻ പാടുള്ളതല്ല. അപ്രകാരം ചെയ്യുമ്പോൾ ഉടമയെന്ന രീതിയിൽ നിങ്ങൾക്ക് ലഭിച്ച സ്വാഭാവികമായ അവകാശത്തെയാണ് ആ പ്രവർത്തി ഹനിക്കുന്നത്. ഇപ്രകാരം ഒരാൾക്ക് തന്റെ ഭൂമിക്ക് അയൽ ഭൂമിയിൽ നിന്ന് ലഭിക്കേണ്ട താങ്ങിനെ നിയമത്തിൽ "റൈറ്റ് ടു ലാറ്ററൽ സപ്പോർട്ട് " എന്നാണ് പറയുന്നത്.
തങ്ങളുടെ വസ്തുവിന്റെ " ലാറ്ററൽ സപ്പോർട്ട് " അയൽവാസിയുടെ തെറ്റായ പ്രവർത്തിമൂലം നഷ്ടപ്പെടുമോ എന്ന് തീരുമാനിക്കേണ്ടത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇക്കാര്യത്തിലുള്ള തർക്കം കോടതിയിൽ എത്തിയാൽ വസ്തുക്കളുടെ കിടപ്പ്, മണ്ണിന്റെ സ്വഭാവം, എത്ര താഴ്ചയിൽ താഴ്ത്തി മണ്ണെടുക്കാം മുതലായ കാര്യങ്ങൾ ഒരു വിദഗ്ധന്റെ സഹായത്തോടുകൂടി അനലൈസ് ചെയ്താണ് കോടതി അവസാന തീരുമാനത്തിലെത്തുന്നത്.
ഭൂമിയുടെ സ്വാഭാവികമായ കിടപ്പിന് നിങ്ങൾ തന്നെ മാറ്റം വരുത്തുകയാണെങ്കിൽ നിങ്ങൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട അവകാശം നഷ്ടപ്പെടും. എന്നാൽ മാറിയ സ്ഥിതി കഴിഞ്ഞ 20 കൊല്ലമായി പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ അവകാശം നഷ്ടപ്പെടുകയുമില്ല.
വസ്തുവിന്റെ താങ്ങ് നഷ്ടപ്പെടുകയും, അത് നിങ്ങൾക്ക് ദോഷകരമായി ബാധിക്കുമെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, പ്രശ്നപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കേണ്ടി വരും.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)