ഊട്കൂറ് അവകാശം

ആധാരത്തിൽ ഊട്കൂറ്  അവകാശം എന്ന് കാണിച്ചിരിക്കുന്നു. ഊട്കൂറ് എന്നാല്‍ എന്താണ്? ഊട്കൂറ് വസ്തുക്കള്‍ പോക്കു വരവ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഉള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്? 

 

 

ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് അവകാശപ്പെട്ടതും ‌‌‌ഒറ്റ അടവിലും കൂട്ടായ കൈവശത്തിലുമുള്ള വസ്തുക്കളാണ് ഊട്കൂറ് അവകാശത്തില്‍പ്പെടുന്നത്. ടി വസ്തുക്കളില്‍ എല്ലാവര്‍ക്കും തുല്യ അവകാശം ആയതിനാല്‍ ടി വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ എല്ലാവരും ചേര്‍ന്ന് അവരുടെ അവകാശം എഴുതി നല്‍കണം. ഉദാഹരണം 6 പേര്‍ക്ക് 12 സെന്റിന് അവകാശം വന്നാല്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ആറുപേരും ചേര്‍ന്ന് അവരുടെ ഊട്കൂറ് അവകാശം എഴുതി നല്‍കണം. കൂട്ടവകാശികളില്‍ ഒരാള്‍ ടി വസ്തു എടുക്കുന്നതെങ്കില്‍ ബാക്കി അഞ്ചുപേരും ചേര്‍ന്ന് അവരുടെ അവകാശം ഒഴിവുകുറി എഴുതി നല്‍കിയാല്‍ മതിയാകും.