അമിത പലിശ ഈടാക്കിയാൽ...?
അമിത പലിശ ഈടാക്കിയാൽ...?
_________
കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പണം പലിശക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ നിയമത്തിന്റെ സെക്ഷൻ 7 പ്രകാരം ഈടാക്കാവുന്ന പരമാവധി പലിശ 18 ശതമാനത്തിൽ കവിയാത്ത വാർഷികപലിശയും, 2% പ്രോസസ്സിംഗ് ചാർജുമാണ്.
Kerala Prohibition of Charging Exorbitant Interest Act, 2012 സെക്ഷൻ 3 അമിത പലിശ ഈടാക്കുന്നത് കുറ്റകരവും, 3 വർഷം വരെ തടവുശിക്ഷ ലഭിക്കുവാൻ ഉതകുന്ന കുറ്റവുമാണ്.
കടക്കാരനെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്നതോ, അതിനുവേണ്ടി ഗൂഢാലോചന നടത്തുന്നതോ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഭീഷണി അസഹ്യമായാൽ കടം വാങ്ങിയ വ്യക്തിക്ക് കോടതിവഴി നിയമപ്രകാരമുള്ള പലിശ സഹിതം കടം വീട്ടുവാൻ സാധിക്കുന്നതാണ്.
ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണ്.
ലൈസൻസുള്ള സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ അയക്കേണ്ട വിലാസം :
Office of the Commisioner of Commercial taxes
9th floor, Tax Towers,
Trivandrum 695 002
NB: പണം വാങ്ങി കാര്യങ്ങളെല്ലാം നടത്തിയതിനു ശേഷം അടിസ്ഥാനമില്ലാതെ വ്യാജപരാതിയുമായി മുന്നോട്ട് പോയാൽ ഫലം സമയനഷ്ടം, മാനഹാനി.
..........................................