ഡ്രൈനേജ് കടന്നു പോകുന്ന സ്ഥലത്തെ കുടിവെള്ളം മലിനമായതായി പരാതി
KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
പുതിയ ഡ്രൈനേജ് : മനുഷ്യാവകാശ കമ്മീഷൻ
റിപ്പോർട്ട് തേടി
കാസർഗോഡ്: മുൻസിപ്പാലിറ്റിയുടെ 19-ാം വാർഡിലുള്ള 35 വർഷം പഴക്കമുള്ള പ്രധാന ഡ്രൈനേജ് അടിയന്തരമായി ആധുനിക രീതിയിൽ പുതുക്കി പണിയണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശകമ്മീഷൻ നഗരസഭയിൽ നിന്നും വിശദീകരണം തേടി.
നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകി.
ഡ്രൈനേജിന് സമീപമാണ് പത്തൊൻപതാം വാർഡിലെ അംഗനവാടി പ്രവർത്തിക്കുന്നത്.ഡ്രൈനേജ് കടന്നു പോകുന്ന സ്ഥലത്തെ കുടിവെള്ളം മലിനമായതായി പരാതിയിൽ പറയുന്നു. പ്രദേശത്തെ ജനങ്ങൾ രോഗഭീഷണിയിലാണെന്നും കെ.ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
പി.ആർ. ഒ.
23/ 12/ 23