ആശുപത്രിയിൽ Medical Negligence നേരിട്ടിട്ടുണ്ടോ ?

ആശുപത്രിയിൽ  Medical Negligence നേരിട്ടിട്ടുണ്ടോ ? 

_________

 

രോഗിക്ക് ലഭിക്കേണ്ട നീതിയുക്തമായ ശ്രദ്ധ ഒരു ഡോക്ടറിൽ നിന്നും പൊതുസമൂഹം  പ്രതീക്ഷിക്കുന്നു. തുല്യമായ വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ള സമാന ഡോക്ടർമാർ എങ്ങനെയാണോ ചികിത്സിക്കുന്നത് അതേ മാനദണ്ഡത്തിലുള്ള Expertise തന്റെ ഡോക്ടറിൽ നിന്നും ഒരു രോഗി പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

 

 ഒരു രോഗിക്ക് നേരിടേണ്ടിവരുന്ന  Medical Negligences താഴെപ്പറയുന്നവയാണ്.

 

1. ഡോക്ടറുട തെറ്റായ രോഗ നിർണയത്തിന്റെ ഫലമായി രോഗിക്കുണ്ടാവുന്ന കഷ്ട നഷ്ടങ്ങൾ.

 

2. സമയം വൈകി നടത്തുന്ന രോഗനിർണ്ണയത്താൽ രോഗിക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ.

 

3. ഏത് തരത്തിലുള്ള സർജറിയാണ് രോഗിയിൽ നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണ്. എന്നാൽ ആവശ്യമില്ലാതെ രോഗിയെ സർജറിക്ക് വിധേയമാക്കുക, ഡോക്ടർക്ക് സർജറി നടത്തേണ്ട ശരീരത്തിലെ കൃത്യ  സ്ഥലം മാറിപോകുക, സർജറിമൂലം ശേഷമുണ്ടാകുന്ന അമിതമായ രക്തസ്രാവം, ആന്തര അവയവങ്ങൾക്കുണ്ടാകുന്ന Damage,  സർജറിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവയ്ക്കൽ..

 

4. അനസ്തേഷ്യ നൽകുന്നതിൽ വരുന്ന അപാകതകൾ

 

5. ഡോക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന Unskilled staff ന്റെ അശ്രദ്ധ കൊണ്ട് പ്രസവ സമയത്തും, ശേഷവും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ.

 

6. ഒരു ഡോക്ടറുടെ തെറ്റായ ചികിത്സയിൽ ദീർഘകാലം കഴിയുകയും തന്മൂലം രോഗിക്കുണ്ടാവുന്ന നഷ്ടങ്ങൾ...

 

Medical Negligence ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്ഥാപിച്ചെടുക്കുവാൻ താഴെ പറയുന്ന 3 ഘടകങ്ങൾ അത്യാവശ്യമാണ്...

 

1. സംഭവം നടക്കുന്ന സമയത്ത് ഡോക്ടർക്കോ ആശുപത്രിക്കോ രോഗിയെ  ചികിത്സിക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും  ഉണ്ടായിരിക്കണം.

 

2. അവർ ആ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടാവണം.

 

3. വീഴ്ച വരുത്തിയത് മൂലം രോഗിക്ക് നഷ്ടങ്ങൾ ഉണ്ടാവേണ്ടതുമാണ്.

 

Medical Negligence സംഭവിച്ചിട്ടുണ്ടെങ്കിൽ   ഉപഭോക്ത നിയമ പ്രകാരം  രോഗിക്ക് ഉപഭോക്ത  കമ്മീഷനെ സമീപിക്കാവുന്നതാണ്. കാരണം ഡോക്ടറുടെ സേവനം ഉപഭോക്ത നിയമത്തിൻ കീഴിൽ വരുന്നതാണ്.

 

 സീനിയർ ഡോക്ടറുടെ കീഴിൽ  ജോലി ചെയ്യുന്ന  ജൂനിയർ ഡോക്ടറുടെ കൃത്യനിർവഹണ ത്തിൽ വരുന്ന വീഴ്ചയ്ക്ക് ഉത്തരവാദി സീനിയർ ഡോക്ടറായിരിക്കും.

 

Medical Negligence സംഭവിച്ചാൽ കേരള മെഡിക്കൽ കൗൺസിലിനും, പോലീസിലും പരാതി നൽകാവുന്നതാണ്. പോലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ നേരിട്ട് ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. കേരള മെഡിക്കൽ കൗൺസിലിന്റെ തീരുമാനത്തിനെതിരായി ഉപഭോക്താവിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ സമീപിക്കാം.

........................................ 

https://medicalcouncil.kerala.gov.in/right-to-information/

 

https://www.nmc.org.in/contact-us/