റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേയ്ക്ക് മാറ്റാനു

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേയ്ക്ക് മാറ്റാനുള്ള അപേക്ഷകൾ 2023 ഒക്ടോബർ 10 മുതൽ  2023 ഒക്ടോബർ 20 വരെ online ആയിട്ട് സമർപ്പിയ്ക്കാവുന്നതാണ്.
*ആയതിലേക്ക് താഴെ പറയുന്ന
രേഖകൾ കൂടി അപേക്ഷയോടൊപ്പം online ആയി അപ്‌ലോഡ് ചെയ്യണം.
1. വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്.
2. വില്ലേജ് ഓഫീസിൽ നിന്നുള്ള ഈ വർഷത്തെ ഭൂമിയുടെ നികുതി അടച്ച രസീത്.
3. ഭൂമി ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
4. വീടിന്റെ വിസ്തീർന്നം കാണിയ്ക്കുന്ന Lsgd സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം.
5. 2009 ലെ BPL ലിസ്റ്റിൽ ഉൾപ്പെട്ട കടുംബം ആണെന്ന lsgd സെക്രട്ടറിയുടെ സാക്ഷ്യപത്രം.
6. 2009 ലെ BPL ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത കടുംബം ആണെങ്കിൽ BPL ലിസ്റ്റിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ ആണെന്നുള്ള lsgd സെക്രട്ടറിയുടെ സാക്ഷ്യപത്രം.
7. വീടില്ലെങ്കിൽ ആയത് കാണിയ്ക്കുന്ന lsgd സെക്രട്ടറിയുടെ സാക്ഷ്യപത്രം.
8.രോഗാവസ്ഥ,ഭിന്ന ശേഷി ഉള്ളവർ ആയത് കാണിയ്ക്കുന്ന  ആരോഗ്യ വകുപ്പിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.