കേന്ദ്ര സർക്കാർ സ്കോളർഷിപ്പിന്
ഡിഗ്രി അഞ്ചാം സെമൻസ്റ്ററിന് പഠിക്കുന്ന മകളുടെ അക്കൗണ്ടിൽ 1,20,000 രൂപ വന്നപ്പോൾ സത്യത്തിൽ ഒന്നമ്പരന്നു. കേന്ദ്ര സർക്കാർ സ്കോളർഷിപ്പിന് അപേക്ഷിച്ചിരുന്ന കാര്യം അപ്പോഴാണ് ഓർമ വന്നത്. പ്രതിമാസം 5000 രൂപ വെച്ച് രണ്ടു വർഷത്തേത് ഒന്നിച്ച് കിട്ടിയതായിരുന്നു. സംഗതി കൊള്ളാം. പ്ലസ്ടു സയൻസ് കഴിഞ്ഞ് ബി.എസ്.സി കോഴ്സുകൾ തിരഞ്ഞെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും അറിവിലേക്കാണിത് ഇവിടെ പറയുന്നത്. പ്ലസ്ടു പരീക്ഷയിൽ 99ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ബിരുദത്തിന് സയൻസ് വിഷയങ്ങൾ എടുത്ത് പഠിക്കുന്നവർക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയ സ്കോളർഷിപ്പാണിത്. online-inspire.gov.in/ ഗൂഗിളിൽ അടിച്ചാൽ വെബ്സൈറ്റ് ലഭിക്കും. ആഗസ്റ്റ് 31 വരെയാണ് അപേക്ഷ നൽകേണ്ട അവസാന തിയതി എന്ന് തോന്നുന്നു. ജാതിയോ മതമോ വരുമാനമോ ഒന്നും പരിഗണിക്കാതെ മെറിറ്റ് മാത്രം നോക്കി നൽകുന്ന ചുരുക്കം സ്കോളർഷിപ്പുകളിലൊന്നാണിത്. ബിരുദ പഠനം പൂർത്തിയാവുന്നത് വരെ ഇത് ലഭിക്കുമെന്നതും പ്രത്യേകതയാണ്.