നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ കേരള പോലിസിന്റെ തുണ പോർട്ടലിന്റെ സഹായം തേടാം
നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ കേരള പോലിസിന്റെ തുണ പോർട്ടലിന്റെ സഹായം തേടാം
പോലീസ് സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള തുണ പോർട്ടലിൽ ഇനി കൂടുതൽ സേവനങ്ങൾ. നഷ്ടപ്പെട്ടുപോയ സാധനങ്ങൾ സംബന്ധിച്ച് പരാതിപ്പെടൽ, ജാഥകൾ, സമരങ്ങൾ എന്നിവ നടത്തുന്ന വിവരം ജില്ലാ പോലീസിനെയും സ്പെഷ്യൽ ബ്രാഞ്ചിനെയും ഓൺലൈനായി അറിയിക്കൽ, തുണ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വാഹനാപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ പണമടച്ച് വാങ്ങാൻ ഇൻഷുറൻസ് കമ്പനികൾക്ക് അവസരം തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി ആരംഭിച്ചത്. പോലീസിന്റെ ഔദ്യോഗിക മൊബൈല് ആപ്പ് ആയ പോല്-ആപ്പിലും ഈ സംവിധാനം നിലവില് വന്നു.
നഷ്ടപ്പെട്ടുപോയ സാധനങ്ങളെക്കുറിച്ച് തുണയിൽ ലഭിക്കുന്ന അപേക്ഷകൾ അന്വേഷണത്തിനായി കൈമാറും. തുടർനടപടികൾ ഐകോപ്സിൽ രേഖപ്പെടുത്തും. സാധനം കണ്ടുകിട്ടിയാൽ പരാതിക്കാരന് കൈമാറും. പരാതി പിന്വലിക്കപ്പെട്ടാല് തുടര്നടപടികള് അവസാനിപ്പിക്കും. സാധനം കണ്ടെത്താനായില്ലെങ്കിൽ അപേക്ഷകന് അക്കാര്യമറിയിച്ച് സർട്ടിഫിക്കറ്റ് നൽകും. പരാതിയിലെ ന്യൂനതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാനും സൗകര്യമുണ്ട്.
ജാഥകൾ, സമരങ്ങൾ എന്നിവയുടെ വിവരം ജില്ലാ പൊലീസിനെയും സ്പെഷ്യൽ ബ്രാഞ്ചിനെയും ഓൺലൈനായി അറിയിക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. ജില്ലാ പോലീസ് ആവശ്യമായ നിര്ദ്ദേശങ്ങളോടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്ക്ക് വിവരം കൈമാറും. അപേക്ഷകള്ക്ക് നിയമാനുസരണമുളള നോട്ടീസും നല്കും. തുണ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വാഹനാപകടകേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ പണമടച്ച് വാങ്ങാൻ ഇൻഷുറൻസ് കമ്പനികൾക്ക് തുണ പോർട്ടൽ ഉപയോഗിക്കാം. ചികിൽസാ സർട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സർട്ടിഫിക്കറ്റ്, വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി 13 തരം സർട്ടിഫിക്കറ്റുകളാണ് ലഭ്യമാകുക.
#keralapolice #thuna #polapp