ആരാധനാലയങ്ങൾ തുടങ്ങുവാനും നവീകരിക്കുവാനും

ആരാധനാലയങ്ങൾ തുടങ്ങുവാനും നവീകരിക്കുവാനും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണോ ?

 

Manual of Guidelines to Prevent and Control Disturbances and to Promote Communal Harmony, 2005 സമുദായ തമ്മിലുള്ള ഐക്യം ഉറപ്പാക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

നിയമത്തിലെ Clause 23 പ്രകാരം ആരാധനാലയങ്ങൾ  നിശ്ചിത സ്ഥലത്ത് പണിതുയർത്തുന്നതിനു മുൻപ് തന്നെ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയിരിക്കണം.

 

നിലവിലുള്ള   ആരാധനാലയങ്ങളുടെ രൂപമാറ്റം വരുത്തിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും Clause 23(a)(i) അനുസരിച് കളക്ടറുടെ  അനുവാദം ആവശ്യമായിട്ടുള്ളതാണ്. ഈ കൂട്ടിച്ചേർക്കലും വിപുലീകരണവും പൊതു ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകുവാൻ പാടുള്ളതല്ല. മാത്രവുമല്ല ഇത്തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും അത്യാവശ്യമാണ്.

 

 

Article Details

Article ID:
327
Date added:
2022-09-03 03:50:38
Rating :