Tips to save
Santhosh Joseph
വീടുവയ്ക്കുകയല്ലേ ചില ടിപ്സ് തരാം,
ടിപ്പറിൽ കൊണ്ടുവന്നു നേരെ കുത്തി ഇറക്കുന്നതിന് ആരുടെയും അനുവാദത്തിന്റെ ആവശ്യമില്ല
ആവശ്യത്തിന് പ്ലാസ്റ്റിക് ഷീറ്റ് ആദ്യമേ തന്നെ മേടിക്കുക, വീട് പണിയുന്നതിന് അടുത്ത് തന്നെ തറ നിരപ്പാക്കി ഷീറ്റുകൾ വിരിച്ച് അതിൽ എല്ലാത്തരം മണലുകളും, മെറ്റിൽ എന്നിവ ഇറക്കുക. ഇപ്പോൾ മുടിഞ്ഞ വിലയാണ് ഒരു ക്യൂബിക് ഫീറ്റ് നഷ്ടപ്പെട്ടാലും 80 രൂപ പോകും
എല്ലാ സ്ഥലത്തേക്കും എത്തുന്ന രീതിയിൽ രണ്ടു ഹോസുകൾ വാങ്ങിക്കുക അറ്റത്ത് ടാപ്പ് പിടിപ്പിച്ചാൽ മതി ,പണിക്കാർ ഹോസിന് വേണ്ടിയിട്ട് വെയിറ്റ് ചെയ്താൽ ആ വകയിൽ സമയം പോകും, വാർക്കയുടെ മുകളിൽ വരെ വെള്ളം എത്തുന്ന രീതിയിൽ ആദ്യം തന്നെ വാട്ടർ ടാങ്ക് ഉയർത്തി വയ്ക്കുക അല്ലെങ്കിൽ നനയ്ക്കാൻ ബുദ്ധിമുട്ടാവും, പണിയുന്നത് മൂടി ഇടാനുള്ള കണക്കാക്കി പ്ലാസ്റ്റിക് ഷീറ്റുകൾ മുറിച്ച് വയ്ക്കുക, മഴപെയ്താലും പണിയാവുന്ന രീതിയിൽ മൂടാനുള്ള ടാർപോളിൻ ഷീറ്റുകളും വാങ്ങിച്ചു വയ്ക്കുക, കിണർ കുത്താൻ പ്ലാൻ ഉണ്ടെങ്കിൽ വീട് പണിയുന്നതിന് മുമ്പ് തന്നെ കുത്തുക, ആ മണ്ണ് തറയിൽ ഇടുകയും ചെയ്യാം,
കെട്ടിയ ഭാഗങ്ങൾ മൂടിയിടുന്ന ജോലിയും രാവിലെ എടുത്തുമാറ്റി നനക്കുന്ന ജോലിയും പറ്റുമെങ്കിൽ നിങ്ങൾ തന്നെ നേരിട്ട് ചെയ്യുക, ഇത്രയധികം കൂലിയുള്ള ഇക്കാലത്ത് എല്ലാ ദിവസവും ഇതിനുവേണ്ടി പണി ചെയ്യുന്നവരുടെ സമയം എത്രയധികം ആണ് നഷ്ടപ്പെടുക എന്ന് കണക്കുകൂട്ടി നോക്കുക,
സിമൻറ് കൊണ്ട് എന്ത് പണിതാലും കുറഞ്ഞത് നാലഞ്ചു ദിവസമെങ്കിലും അത് നനഞ്ഞ് നിൽക്കണം,
പിക്കാസ് കമ്പിപ്പാര തൂമ്പ, ഏണികൾ, ഇലക്ട്രിക് കട്ടർ , പ്ലെയർ തുടങ്ങിയ അത്യാവശ്യം പണി സാധനങ്ങൾ ആദ്യം തന്നെ വാങ്ങിക്കുക പലപ്പോഴും ഇവയെല്ലാം ആവശ്യമായി വരും , ആവശ്യം കഴിഞ്ഞ് കൊടുത്താലും പണം ലഭിക്കും