സ്വന്തമായി കിണറില്ലാത്ത അയൽവാസിയെ കുടിവെള്ളമെ ടുക്കുന്നതിൽനിന്നും തടയുവാൻ കിണറിന്റെ ഉടമയ്ക്ക് സാധിക്കുമോ?

  *സ്വന്തമായി കിണറില്ലാത്ത അയൽവാസിയെ* *കുടിവെള്ളമെ ടുക്കുന്നതിൽനിന്നും തടയുവാൻ കിണറിന്റെ* *ഉടമയ്ക്ക് സാധിക്കുമോ?*
അയൽവാസിക്ക് സ്വന്തം കിണറ്റിൽ നിന്നും വെള്ളംമെടുക്കാനുള്ള അനുമതി കൊടുക്കുന്നത് ഹൃദയ വിശാലതയുടെ ഭാഗമാണ്... പക്ഷെ....!!
പരാതിക്കാരന് സ്വന്തമായി കിണറില്ല. ആയതുകൊണ്ടുതന്നെ എതിർകക്ഷിയായ വസ്തു ഉടമയുടെ കിണറ്റിൽ നിന്ന്, അദ്ദേഹത്തിന്റെ സമ്മതത്തോടെ 1989 മുതൽ മുടക്കം കൂടാതെ മോട്ടോർ ഉപയോഗിച്ചു വെള്ളം എടുത്തുപയോഗിക്കുന്നുമുണ്ട്.  അടുത്തിടെ പരാതിക്കാരനെ വസ്തു ഉടമ  വെള്ളം എടുക്കുന്നതിൽ നിന്ന് തടഞ്ഞു.
 *പരാതിക്കാരന് നീതി ലഭിക്കുമോ?*
താഴെ കാണുന്ന  വിഷയങ്ങൾ നിയമപരമായി പരിഗണിക്കപ്പെടും..
1. പരാതിക്കാരന് കുടിവെള്ളത്തിനു വേറെ വഴിയുണ്ടോ?
2. വസ്തു ഉടമ മോട്ടോർ വച്ചു വെള്ളമെടുക്കുവാൻ  പരാതിക്കാരന് മുൻപൊരിക്കൽ സമ്മതം കൊടുത്തിട്ടുണ്ടോ? . ( രേഖാമൂലം വേണമെന്നില്ല )
3. വസ്തു ഉടമ നാളിതുവരെയായി വെള്ളമെടുക്കുന്നതിൽ പരാതി ഉന്നയിച്ചിട്ടുണ്ടോ?
മേൽ വസ്തുതകൾ  അനുകൂലമാണെങ്കിൽ പരാതിക്കാരന് കിണറ്റിൽനിന്നും വെള്ളമെടുക്കുവാനുള്ള അവകാശമുണ്ട്.  ഇത്തരം കേസുകളിൽ കിണറിനു ഏതെങ്കിലും തരത്തിലുള്ള അറ്റാകുറ്റപ്പണികൾ ഉണ്ടാവുകയും, പരാതിക്കാരനെ ബുദ്ധിമുട്ടിക്കുവാൻ വേണ്ടി തന്നെ അത് കിണർ ഉടമ കൃത്യമായി പരിഹരിക്കുവാൻ തയ്യാറാകാതിരിക്കുകയും ചെയ്താൽ, പരാതിക്കാരന് സ്വന്തം ചെലവിൽ  കോടതിയുടെ അനുമതിയോടുകൂടി കിണർ ശരിയാക്കിയെടുക്കുവാനും സാധിക്കും. ഉടമയുടെ പ്രതിരോധം അസ്ഥാനത്തായിരിക്കും.....
 മേൽ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതിയുടെ സുവ്യക്തമായ ഉത്തരമുള്ളതാണ്