പൊതുമേഖലാ കുത്തകകൾ എങ്ങനെ പൊതുസമൂഹത്തെ കൊള്ളയടിക്കുന്നു?

പൊതുമേഖലാ കുത്തകകൾ
********************************
എങ്ങനെ പൊതുസമൂഹത്തെ
***********************************
കൊള്ളയടിക്കുന്നു?
**********************
മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ സമൂഹത്തിന് ഗുണം ചെയ്യുന്നത് ഗുണനിലവാരത്തിന്റെയും വിലക്കുറവി ന്റെയും അടിസ്ഥാനത്തിൽ വ്യക്തികൾ /സ്ഥാപനങ്ങൾ സാധനങ്ങളും സേവനങ്ങളുമായി തുറന്ന മത്സരത്തിന് വിപണിയിൽ വരുമ്പോൾ ആണ്. അതിനുപകരം കുത്തകകൾ, പൊതുമേഖലയിൽ ആയാലും സ്വകാര്യ മേഖലയിൽ ആയാലും സാധനങ്ങളും സേവനങ്ങളും വിൽക്കാൻ ഇറങ്ങിയാൽ സമൂഹം കൊള്ളയടിക്കപ്പെടും.
കേരളത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കൂടിവരികയാണ്. KSRTC കുത്തക ജനങ്ങളുടെ നികുതിപ്പണം തിന്നുതീർക്കുന്നതിനു പുറമെ രാജ്യത്തെ ഏറ്റവും ഉയർന്ന ബസ് ചാർജും  ജനങ്ങളുടെ മേൽ അടിച്ചേല്പിക്കുന്നു. സ്വകാര്യമേഖലാ മത്സരത്തിന് എന്നും എതിര് നിൽക്കുന്ന KSEB യുടെ കാര്യക്ഷമതയില്ലായ്മ മൂലം ജനങ്ങൾ ഉയർന്ന വൈദ്യുതി നിരക്ക് നൽകാൻ നിബന്ധിതർ ആകുന്നു. KSEB യിൽ പുറത്തുനിന്നും ഡയറക്ടർമാർ വേണ്ട എന്ന് ആവശ്യപ്പെടാൻ മാത്രം യൂണിയനുകളുടെ ശക്തി വർധിച്ചിട്ടുണ്ട്.
ഇപ്പോൾ AI ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ എന്ന കുത്തകയെ ഏല്പിക്കുക വഴി നികുതി ദായകർക്കു നഷ്ടപെടുന്ന കോടികളുടെ കഥ പുറത്ത് വന്നിരിക്കുന്നു. 232.25 കോടിയുടെ കരാർ. ചെലവ് 82.87 കോടി മാത്രമെന്ന്. കെൽട്രോൺ നോക്കുകൂലി വാങ്ങുന്നത് മാത്രം അല്ല, പലതരത്തിൽ പലരും വെട്ടുമേനി അടിച്ചു മാറ്റുന്നുണ്ട്.
ഊരാളുങ്കാൽ labour കോൺട്രാക്ട് സൊസൈറ്റി ആണ് മറ്റൊരു കുത്തക. ഊരാളുങ്കലിന് മരാമത്തുപണികൾ കൊടുത്താൽ tender വേണ്ട. ഗുണനിലവാരം കുറഞ്ഞാൽ ചോദ്യവും പറച്ചിലും ഒന്നുമില്ല.  അതുപോലെ ഉള്ള പൊതുമേഖലാ കുത്തകകൾ ആണ് കേരളാ മെഡിക്കൽ സെർവിസിസ് കോര്പറേഷൻ, SIDCO തുടങ്ങിയവ. കോവിഡ് കാലത്ത് എത്രയോ ഉയർന്ന വിലക്ക് ആയിരുന്നു മെഡിക്കൽ സെർവിസിസ് കോര്പറേഷൻ PPE കിറ്റുകൾ വാങ്ങിയിരുന്നത്? സർക്കാർ ഓഫീസുകൾക്കു ആവശ്യമായ എന്തും SIDCO വഴി വാങ്ങിയാൽ എളുപ്പം. ടെൻഡറും  തലവേദനയും ഒന്നുമില്ല. അതിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉയർന്ന വില കൊടുത്തു സർക്കാർ ഓഫീസുകൾ വാങ്ങുന്നു. കേടായാൽ വീണ്ടും വാങ്ങുന്നു. ആര് ചോദിക്കാൻ ആര് പറയാൻ?
Tender process എന്നത് കാലതാമസത്തിനും അഴിമതിക്കും കാരണം ആകുന്ന കാലം ഉണ്ടായിരുന്നു. ഇന്നത് വളരെ മാറി. E-ടെൻഡർ വന്നതോടെ കാര്യങ്ങൾ സുതാര്യമായി. പക്ഷെ പൊതുമേഖലാ കുത്തകകൾ അതൊന്നും അനുവദിക്കുകയില്ല. നമ്മുടെ രാഷ്ട്രീയത്തിന് വേണ്ട പ്രവർത്തന മൂലധനം സ്വരൂപിക്കപ്പെടുന്നത് ഈ പൊതുമേഖലാ കുത്തകകൾ വഴിയാണ്.
ഇതിലെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ ചുമതലപ്പെട്ട ഓഡിറ്റ് സംവിധാനങ്ങൾ ഉണ്ട്. പക്ഷെ രാഷ്ട്രീയ പാർട്ടികളുടെ പിന്നണിയാളുകൾ ആയ സർവീസ് സംഘട്ടനകൾ അതൊക്കെ സമർത്ഥം ആയി മറച്ചുവെച്ചു രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നു. അത് വേറൊരു കുത്തക.
ഇതിനൊക്കെ എന്ന് മാറ്റം വരും എന്ന് ദൈവം തമ്പുരാനേ അറിയൂ
ജോസ് സെബാസ്റ്റ്യൻ

Article Details

Article ID:
2491
Date added:
2023-04-26 10:09:35
Rating :