What to do regarding Buffer Zone around Wild Life Sancturies
1. സുപ്രീം കോടതിയുടെ ജഡ്ജിമെന്റിൽ പറഞ്ഞിരിക്കുന്നത്, പരാതിയുള്ളവർ സംസ്ഥാന സർക്കാർ വഴി
ശ്രീ ജയകൃഷ്ണൻ
ഐ എ എസ് ( റിട്ട)- ന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്കു നിവേദനം സമർപ്പിക്കാനാണ്.
2. ഇതിൽ നിന്നും വ്യക്തമാകുന്നത് ഇപ്പോൾ നമ്മുടെ കർഷകസംഘടനകളോ, സർക്കാരോ സുപ്രീം കോടതിയിലേക്ക് അപേക്ഷകളുമായി ചെന്നിട്ടു കാര്യമില്ല, എന്നാണ്. അങ്ങോട്ട് ചെന്നാൽ, ഉന്നതധികാര സമിതിയെ സമീപിക്കാൻ പറയുകയേ ഉളളൂ.
3. അതുകൊണ്ട് ഉന്നതധികാര സമിതിക്കു മുൻപാകെ നൽകാനുള്ള അപേക്ഷ ഉടനെ തയാറാക്കുക.
4. ഈ അപേക്ഷക്ക് ആധികാരിത ഉണ്ടാക്കാനായി ഒരു കിലോമീറ്റർ bufferzone വന്നാൽ ബാധിക്കപ്പെടുന്ന പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ ഓരോന്നിന്റെയും ഗ്രാമ സഭ / ജനസഭ,/ വാർഡ് സഭ എന്നിവ വിളിച്ചുകൂട്ടി, ആവശ്യമായ പ്രമേയങ്ങൾ പാസ്സാക്കിച്ചെടുക്കണം.
സഭ കൂടാൻ വേണ്ടി ഉടനെ തന്നെ 10 % വോട്ടരന്മാർ ഒപ്പിട്ടു നോട്ടീസ് കൊടുക്കണം.
5. പഞ്ചായത്ത് പാസ്സാക്കേണ്ട പ്രമേയത്തിൽ പ്രസക്തമായ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഉദാ : ബാധിക്കപ്പെടുന്ന ആളുകളുടെ എണ്ണം, വീടുകളുടെ എണ്ണം, കൃഷി സ്ഥലങ്ങളുടെ വിസ്തീരണം, കടകൾ, സ്കൂൾ, ആരാധനാലയം, സർക്കാർ ഓഫീസുകൾ etc. ഈ വിവരശേഖരണം ഇപ്പോൾത്തന്നെ തുടങ്ങണം. നോട്ടീസ് കൊടുത്ത് 15 ദിവസം കഴിഞ്ഞ് ഗ്രാമസഭായോഗം നടക്കുമ്പോളേക്കും data മുഴുവനും ശേഖരിച്ചിരിക്കണം. അതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി മുതലായവരുമായി ബന്ധപ്പെട്ട് ഇപ്പോൾത്തന്നെ ശ്രമം തുടങ്ങണം.
6. എല്ലാ വിവരങ്ങളോടെയും ഓരോരുത്തരും തയാറാക്കുന്ന അപേക്ഷകൾ കേരളസർക്കാരിന് സമർപ്പിച്ച് ഉന്നതധികാര സമിതിയിലേക്ക് അനുകൂലമായ ശുപാർശകളോടെ അയക്കാൻ ആവശ്യപ്പെടണം.
7. കേരളസർക്കാരിന്റെ സ്വന്തം അപേക്ഷയും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഉന്നതധികാര സമിതിക്കു അവരെക്കൊണ്ട്
സമർപ്പിപ്പിക്കണം.
8. ഈ വിഷയത്തിൽ കേരളസർക്കാറ മുൻകൈ എടുത്തു നമുക്കനുകൂലമായ ഒരു പ്രമേയം നിയമസഭയിൽ ഐകകണ്ഠയേന പാസ്സാക്കിയെങ്കിലും, സർക്കാരിന്റെ നിലപാട് ഒരു സംശയവുമില്ലാതെ വ്യക്തമാക്കാനായി 2019 നവംബറിൽ , buffer സോണിനു അനുകൂലമായി കേരളസർക്കാർ പാസ്സാക്കിയ കാബീnet തീരുമാനം റദ്ദു ചെയ്യിപ്പിക്കണം.
പി.സി.സിറിയക്,
9447305842.