ആർട്ടിഫിഷ്ൽ ലിമ്പ് കേന്ദ്ര
*കുഞ്ഞിക്കാളി അമ്മയുടെ ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു.*
പോത്താനിക്കാട് തയ്മറ്റം വാർഡിലെ മരിച്ചു പോയ പഞ്ചായത്ത് മെമ്പർ രാജന്റെ അമ്മയുടെ കാൽ മുറിച്ച് കളഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു. ആം ആദ്മി പാർട്ടി പ്രവർത്തകർ ഭവന സന്ദർശനത്തിന് എത്തിയപ്പോൾ അമ്മ സങ്കടം പറയുകയും അവർ ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം തേടുകയും ചെയ്തു. കൂടാതെ അവർ ടീം സ്വരാജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായം തേടുകയും ചെയ്തിരുന്നു. സാമ്പത്തികം ആയി ട്രസ്റ്റ് സഹായിക്കാം എന്ന് ഏറ്റിരുന്നു.
ഡോ.രവീന്ദ്രനാഥ് കമ്മത്ത്(Palliative medicine), ഡോ.ബിജു സെബാസ്റ്റ്യൻ(ortho) എന്നിവർ അമ്മയെ വീട്ടിൽ വന്നു കാണുകയും ചെയ്തിരുന്നു. ശ്രീ. പ്രഭ, ഷോബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ മുവാറ്റുപുഴ *MCS* ആശുപത്രിയിലെ ഡോ. നിഖിലിനെ(Ortho) കാണിക്കുകയും, പ്രസ്തുത ആശുപത്രിയിൽ കൃത്രിമ കാൽ വെക്കുന്ന *Smanth's Artificial Limbs and Splints,* ആലുവയിലെ *ഗ്യാനരഞ്ചൻ സാമന്ദ്* ആലുവയിൽ നിന്നും വന്ന് കാലിന്റെ അളവെടുക്കുകയും ചെയ്തു. രോഗിയുടെ സാമ്പത്തിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ *ഗ്യാനരഞ്ചൻ സാമന്ദ്* , സൗജന്യമായി കൃത്രിമ കാൽ വെച്ച് നൽകാൻ തയാറാകുകയായിരുന്നു. അങ്ങനെ കുഞ്ഞിക്കാളി അമ്മയുടെ സ്വയം നടക്കണം എന്ന ആഗ്രഹം സഭലമാകുന്നു. കൃത്രിമ കാൽ വെക്കാൻ ഏകദേശം 25,000 രൂപയോളം സാധാരണ ഗതിയിൽ ചിലവ് വരും.
ഇന്ന്(08 ഏപ്രിൽ 2023) രാവിലെ orthotic specialist ഗ്യാനരഞ്ചൻ സാമന്ദ് പോത്താനിക്കാട് തയ്മറ്റം കോളനിയിയിലെ കുഞ്ഞിക്കാളിയമ്മയുടെ വീട്ടിൽ എത്തി കൃത്രിമ കാൽ പിടിപ്പിച്ചു കൊടുത്തു. ആം ആദ്മി പാർട്ടി നേതാക്കൾ ആയ
ഡോ. രവീന്ദ്രനാഥ് കമ്മത്ത്, ജോസ് ചെറുതൊടുകയിൽ, ഐസക് പോൾ, കെ. കെ. പ്രഭ, ആഞ്ചേരിൽ മത്തായി, ജേക്കബ് കേ.വി, ഷോബിൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
(കൃത്രിമ കാൽ ആവശ്യമുള്ളവർക്ക് 9447209318 എന്ന നമ്പറിൽ
ആർട്ടിഫിഷ്ൽ ലിമ്പ് കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.)