എംപി യുടെയോ എംഎൽഎ യുടെ പേര് വെയിറ്റിംഗ് ഷെഡിനേക്കാൾ വലിപ്പത്തിൽ എഴുതി വയ്ക്കുന്നത് നിയമവിദേയമാണോ
ഖജനാവിൽ നിന്നും ഉള്ള ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമിക്കുന്ന വെയിറ്റിംഗ് ഷെഡുകളിൽ ഇവ നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുന്ന എംപി യുടെയോ എംഎൽഎ യുടെ പേര് വെയിറ്റിംഗ് ഷെഡിനേക്കാൾ വലിപ്പത്തിൽ എഴുതി വയ്ക്കുന്നത് നിയമവിദേയമാണോ
കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ ജൂൺ 2016 പുറത്തിറക്കിയിട്ടുള്ള MPLADS മാർഗ്ഗരേഖ പ്രകാരമാണ് എം.പിമാരുടെ പേര് പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തുന്നത്. മാർഗ്ഗരേഖ 3.22 ഖണ്ണികയിലാണ് കല്ലിന്റെയോ, മെറ്റലിന്റെയോ ഫലകത്തിൽ പദ്ധതിയുടെ പേര്, ചെലവഴിച്ച തുക, പദ്ധതി ആരംഭിച്ച വർഷം, പദ്ധതി പൂർത്തീകരിച്ച വർഷം, ഉദ്ഘാടനം ചെയ്ത തീയതി, പദ്ധതി നിർദ്ദേശിച്ച എംപിയുടെ പേര് എന്നിവ രേഖപ്പെടുത്തി സ്ഥിരമായി സ്ഥാപിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത്.