മരങ്ങൾ മുറിച്ചു ഉപയോഗിക്കുന്നതിന് അനുമതി വാങ്ങേണ്ടതുണ്ടോ?
എന്റെ വീട്ടിൽ 4.5 തേക്ക് മരങ്ങൾ ഉണ്ട്. ഇത് സ്വന്തം ആവശ്യത്തിന് മുറിച്ചു ഉപയോഗിക്കുന്നതിന് വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ഫോറസ്റ്റിൽ നിന്നോ എന്തങ്കിലും അനുമതി വാങ്ങേണ്ടതുണ്ടോ?
1961ലെ കേരള ഫോറസ്റ്റ് ആക്ടിന്റെ ലക്ഷ്യം വനസംരക്ഷണമാണ്. അനുബന്ധമായ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വനത്തിനും സ്വകാര്യ വനത്തിനും വനഭൂമിയുടെ അടുത്തു കിടക്കുന്ന ഭൂമിക്കും പ്രത്യേകം നിയമങ്ങളുണ്ട്. 1986ലെ കേരള വൃക്ഷ സംരക്ഷണനിയമത്തിലെ 4 (2) എ വ്യവസ്ഥയനുസരിച്ച് ജീവനോ സ്വത്തിനോ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ അധികൃതരുടെ അനുമതിയോടുകൂടി മുറിക്കാം. ബന്ധപ്പെട്ട റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തുവന്നു പരിശോധിച്ചശേഷമേ അനുവാദം കൊടുക്കുകയുള്ളൂ. എന്നാൽ സ്വകാര്യ വസ്തുവിലെ ചന്ദനമരം വെട്ടാൻ ഉടമസ്ഥനുപോലും അവകാശമില്ല.
സ്വകാര്യവസ്തുവിൽ നിൽക്കുന്ന തേക്കുമരം വെട്ടുന്നതിനുള്ള നിയന്ത്രണം ഇപ്പോഴില്ല. എന്നാൽ തടി കടത്തിക്കൊണ്ടു പോകുന്നതിന് പാസ് വേണം. പാസ് കൊടുക്കുന്നത് കേരള ഫോറസ്റ്റ് ആക്ട് 39, 40, 76 എന്നീ വകുപ്പനുസരിച്ചുള്ള ചട്ടങ്ങൾ പ്രകാരമാണ്. സ്വന്തം ആവശ്യത്തിനു മുറിച്ചതും സ്വകാര്യഭൂമിയിൽ നിന്നതുമായ തേക്കാണെന്നു പറഞ്ഞ് കള്ളത്തടികൾ കടത്തുന്നതു തടയാനാണ് ഈ ചട്ടങ്ങൾ. തേക്ക്, ഈട്ടി മുതലായവ ഒഴികെയുള്ള വൃക്ഷങ്ങൾക്ക് പാസ് നൽകുന്നതു വില്ലേജ് ഓഫിസറാണ്. തേക്ക്, ഈട്ടി, ഇലവ് എന്നിവയ്ക്കു പാസ് നൽകുന്നത് വനം വകുപ്പും.
ഫോറസ്റ്റ് ഓഫീസിൽ നിന്നും പെർമിഷൻ എടുക്കണം എന്നാണ് നിയമം,
പാസ് കൊടുക്കുന്നത് കേരള ഫോറസ്റ്റ് ആക്ട് 39, 40, 76 എന്നീ വകുപ്പനുസരിച്ചുള്ള ചട്ടങ്ങൾ പ്രകാരമാണ്. സ്വന്തം ആവശ്യത്തിനു മുറിച്ചതും സ്വകാര്യഭൂമിയിൽ നിന്നതുമായ തേക്കാണെന്നു പറഞ്ഞ് കള്ളത്തടികൾ കടത്തുന്നതു തടയാനാണ് ഈ ചട്ടങ്ങൾ. തേക്ക്, ഈട്ടി മുതലായവ ഒഴികെയുള്ള വൃക്ഷങ്ങൾക്ക് പാസ് നൽകുന്നതു വില്ലേജ് ഓഫിസറാണ്. തേക്ക്, ഈട്ടി, ഇലവ് എന്നിവയ്ക്കു പാസ് നൽകുന്നത് വനം വകുപ്പും. ഏതെല്ലാം വൃക്ഷങ്ങൾക്കാണ് പാസ് ആവശ്യമില്ലാത്തതെന്ന് മേൽവിവരിച്ച ചട്ടത്തിൽ പട്ടികയായി കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫിസറെയോ ജില്ലാ ഫോറസ്റ്റ് ഓഫിസറെയോ സമീപിക്കുക.
അടുത്തുള്ള , ഫോറെസ്റ്റ് സെക്ഷൻ ഓഫീസിൽ പോയി അവിടുത്തെ ഫോറെസ്റ്റർക്ക് അപേക്ഷ നൽകുക, മിക്കവാറും അന്ന് തന്നെ അവിടെയുള്ള BFO(Beat forest officer) Or SFO (Section Forest Officer ) സ്ഥലത്ത് വന്ന് മരം കണ്ട് മുറിക്കാനുള്ള permition തരും,
വണ്ടിയിൽ കയറ്റണമെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും അനുമതി വേണം
മുറിക്കുന്നതിന് മുന്നേ വീഡിയോ എടുക്കാൻ മറക്കണ്ട