പ്രതികൾക്ക് നിയമസഹായത്തിന് അഭിഭാഷക സംവിധാനം
പ്രതികൾക്ക് നിയമസഹായത്തിന് അഭിഭാഷക സംവിധാനം
ഇരയ്ക്കും പോലീസിനും സർക്കാരിനും വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് സമാനമായി പ്രതികൾക്ക് സൗജന്യ നിയമസഹായത്തിനായി ലീഗൽ എയ്ഡ് ഡിഫൻസ് കോൺസൽമാരെ നിയമിക്കുന്നു.
ലീഗൽ എയ്ഡ് ഡിഫൻസ് കോൺസൽ സിസ്റ്റം (LADCS) എന്നറിയപ്പെടുന്ന സംവിധാനം ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും നാളെ ആരംഭിക്കുന്നു.
കൊല്ലത്തെ ഓഫീസ് കളക്ട്രേറ്റിൻ്റെ മൂന്നാം നിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകരെ ശമ്പള അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്.
കൊല്ലത്ത് ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കോൺസലായി അഡ്വ ചവറ ജി. പ്രവീൺ കുമാറും ഡെപ്യൂട്ടി ചീഫുകളായി അഡ്വ എസ്.ജി.ജയൻ, അഡ്വ ഉണ്ണികൃഷ്ണൻ.വി.കെ എന്നിവരും അസിസ്റ്റൻ്റുകളായി അഡ്വ മുരളി.റ്റി, അഡ്വ കരീഷ്മ ബി.സുനിൽ, അഡ്വ പ്രിയ.ജി.നാഥ്, അഡ്വ ആർച്ച. ബി എന്നിവരും നിയമിതരായി.
ക്രിമിനൽ കേസിൻ്റെ പ്രാരംഭഘട്ടം മുതൽ അപ്പീൽ ഘട്ടം വരെ സേവനം ലഭ്യമാണ്.
LADCS അഭിഭാഷകർ പോലീസ് സ്റ്റേഷനുകളും ജയിലുകളും സന്ദർശിക്കും.
പ്രതികളെ റിമാൻ്റിനായി ഹാജരാക്കുമ്പോൾ റിമാൻ്റ് ലോയറായി അവർ ഹാജരാകണം.
കസ്റ്റഡി കേസുകളിൽ കോടതികൾക്ക് നേരിട്ട് LADCS നെ ചുതലപ്പെടുത്താം. ബാക്കി കേസുകളിൽ നിയമസഹായത്തിനുള്ള അപേക്ഷകൾ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി മുഖേന എത്തിക്കേണ്ടതാണ്.