കേരളത്തിലെ ജനസാന്ദ്രത
കേരളത്തിലെ ജനസാന്ദ്രത ( ഈ വർഷത്തെ ചിന്താശകലം )
ഒരു സംസ്ഥാനത്തെ മനുഷ്യരുടെ എണ്ണം കൊണ്ടു അതിന്റെ ഭൂവിസ്തൃതിയെ ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യ ആണ് ശരിക്കും ജനസാന്ദ്രത എങ്കിലും ജനം വസിക്കുന്ന അളവ് ഭൂമി പ്രത്യേകമായി കണക്കിലെടുക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ യഥാർത്ഥത്തിൽ താമസിക്കാവുന്ന വിസ്തൃതി പ്രത്യേകം കണ്ടെത്തണം. അതിന്റെ അടിസ്ഥാനത്തിൽ വേണം അടിസ്ഥാനസൗകര്യ-തൊഴിൽ-ജീവിത സാദ്ധ്യതകൾ പഠിക്കാനും നടപ്പാക്കാനും.
കേരളത്തിലെ ജനസാന്ദ്രത എത്രയെന്നു ചോദിച്ചാൽ പെട്ടന്ന് തന്നെ നമ്മൾ മറുപടി പറയാറുണ്ട് 800-നും 900-നും ഇടയിലാണെന്ന്. എന്നാൽ പ്രായോഗികമായി കേരളത്തിന്റെ ജനസാന്ദ്രത എത്രയെന്ന് നമുക്കൊന്ന് പരിശോധിക്കാം. ആദ്യപടിയായി ഭൂമിയുടെ വിനിയോഗം ഒന്ന് പരിശോധിക്കണം. ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിലെ ഭൂമിയുടെ വിനിയോഗം താഴെ കൊടുത്തിത്തിരിക്കുന്നു.
01. Forest area 11265.000 Km2
02. Coastal Zone (590Km x 0.050) 29.500 Km2
03. River, lakes etc 3610.000 Km2
04. Paddy field & wetland 1279.000 Km2
05. National highway (1812Km x 0.045) 81.540 Km2
06. State highway (4342Km x 0.015) 65.130 Km2
07. Major District roads (27470Km x 0.010) 274.040 Km2
08. Urban road (33201Km x 0.007) 232.407 Km2
09. Railway (1257Km x 0.015) 18.855 Km2
10. Plantations (Tea, Coffee, Rubber, etc.) 7114.469 Km2
11. Plantations (Cashew) 387.810 Km2
Total 24357.751Km2
ഇത്രയും ഭൂമി കേരളത്തിന്റെ ആകെ വിസ്തീർണ്ണമായ 38863 സ്‌ക്വയർ കിലോമീറ്ററിൽ നിന്നും കുറച്ചാൽ ബാക്കി വരുക ഏകദേശം 14505.249 സ്‌ക്വയർ കിലോമീറ്റർ മാത്രമാണ്. കേരളത്തിലെ ജനസംഖ്യ മൂന്നര കോടി എന്നു കണക്കാക്കിയാൽ നിലവിലെ ജനസാന്ദ്രത ഒരു സ്‌ക്വയർ കിലോമീറ്ററിൽ 2413 എന്നു കാണാം. പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ, റവന്യു ഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ കൈവശമിരിക്കുന്ന ഭൂമി കൂടി ഒഴിവാക്കിയാൽ കേരളത്തിലെ ജനസാന്ദ്രത ഏകദേശം 3000-നു അടുത്ത് ആവും.
അങ്ങനെയുള്ള കേരളത്തിൽ ആണ് സംസ്ഥാന സർക്കാരിന്റെ അധീനതയിൽ ഉള്ള റവന്യു ഭൂമിയും കൃഷിഭൂമികളും കേന്ദ്രത്തിന് അടിയറവയ്ക്കാൻ കേരള സർക്കാർ വെമ്പൽ കൊള്ളുന്നത്.
ഇനി ബഫർ സോൺ കൂടി വന്നാൽ കൃഷി ഉപേക്ഷിച്ചു മലയോരം വിട്ടിറങ്ങേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ആഭ്യന്തര അഭയാർഥി പ്രവാഹം ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചിന്തിക്കാനാവുന്നതിനു അപ്പുറമായിരിക്കും. കലാപങ്ങളും കൊള്ളിവയ്പ്പും സർവസാധാരണമാകുകയും നഗരങ്ങളിൽ മാലിന്യനിർമാർജനം അസാധ്യമാകുകയും ചെയ്യും.
ഏതു പരിസ്ഥിതി സംരക്ഷണവും sustainable conservation എന്ന തത്വം അനുസരിച്ചേ പറ്റുകയുള്ളൂ. ഇപ്പോൾ ശ്രമിക്കുന്നത് incentive based conservation നടപ്പിലാക്കാൻ ആണ്. ഇവിടുത്തെ പരിസ്ഥിതിവാദികൾക്കും രാഷ്ട്രീയക്കാർക്കും നേരം വെളുക്കുമ്പോഴേക്ക് ഇവിടെ ഉണ്ടാകുന്ന നഷ്ടങ്ങൾ അപരിഹാര്യമായിരിക്കും.
Reference.. Team Kifa Kerala