Complaints using email
സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇമെയില്‍ മുഖാന്തിരം പരാതികള്‍, അപേക്ഷകള്‍ എന്നിവ അയക്കുമ്പോള്‍ ആയത് ലഭിച്ച വിവരത്തിന് റിട്ടേണ്‍ രസീത് അയക്കണനുള്ള ഉത്തരവ്. https://anticorruptionteam.org/hesk/download_attachment.php?kb_att=54
ഇനിമുതല്‍ പരാതികളോ അപേക്ഷകളോ ഇമെയില്‍ മുഖാന്തിരം അയക്കുമ്പോള്‍ Circular No. 18825/ C.D.N. 3/10 PAD dtd 19.05.2011 പ്രകാരം കൈപ്പറ്റ് രസീത് നല്‍കണം.
കൈപ്പറ്റു രസീത് സർക്കുലർ 209/ എ. ആർ 13 (2) / 2022 / ഉപഭവ പ്രകാരം ഇമെയിൽ മുഖാന്തിരം അയച്ചു തരണം എന്ന് അപേക്ഷിക്കുന്നു.
എന്നുകൂടി എഴുതി ചേര്‍ക്കുക.
മെയിൽ ഡെലിവറി ആയ സ്ക്രീൻ ഷോട്ട് എടുത്താൽ മതി.. അല്ലാതെ ഓൺലൈൻ പരാതിക്ക് recipt നൽകില്ല എന്ന് തീർത്തു പറയുന്നു..
മുകളില്‍ കൊടുത്തിരിക്കുന്ന സര്‍ക്കുലര്‍ അറ്റാച്ച് ചെയ്തിട്ട് ഒരു വിവരാവകാശ അപേക്ഷ ആ വില്ലേജ് ഓഫീസില്‍ കൊടുക്കണം. അതില്‍ ഇപ്രകാരം ചോദിക്കണം.
1. ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പൊതുഭരണ വകുപ്പിന്‍റെ സര്‍ക്കുലര്‍ അങ്ങയുടെ കാര്യാലയത്തിന് ബാധകമാണോ. അല്ല എങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കുക.
2. അങ്ങയുടെ കാര്യാലയത്തിലെ ഇമെയില്‍ രെജിസ്റ്ററിന്‍റെ ............... തീയതി മുതല്‍ --------------------- ടി തീയതിവരെയുള്ള ഇമെയില്‍ എന്‍ട്രികള്‍ രേഖപ്പെടുത്തിയിരിക്കുന്ന പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
രെജിസ്ടര്‍ പോസ്റ്റില്‍ എ ഡി കാര്‍ഡ് വെച്ച് അയക്കണം