ഹോം ലോൺ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന്

ഹോം ലോൺ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കുമ്പോൾ നിലവിലെ ബാങ്കിൽ കൊടുത്തിരിക്കുന്ന ഡോക്യൂമെന്റുകളുടെ പകർപ്പും ലേറ്റസ്റ്റ് ഔട്ട്സ്റ്റാൻഡിങ് ലെറ്ററും വേണം എന്ന് ലോൺ മാറ്റാൻ ഉദ്ദേശിക്കുന്ന ബാങ്ക് ആവശ്യപ്പെട്ടു. ഇവ ലഭിക്കുന്നതിനായി നിലവിൽ ഹോം ലോൺ ഉള്ള ബാങ്കിൽ ( PNB ) വിളിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ പറയുന്നില്ല, വലയ്ക്കുന്നു. അവിടെ കൊടുത്തിട്ടുള്ള രേഖകളുടെ പകർപ്പും ലേറ്റസ്റ്റ് ഔട്ട്സ്റ്റാൻഡിങ് ലെറ്ററും കിട്ടാൻ എന്ത് ചെയ്യണം? എത്ര ദിവസത്തിനുള്ളിൽ ഇവ ലഭിക്കും?

 

ആവശ്യം വിശദീകരിച്ചുകൊണ്ട് ഒരു അപേക്ഷ തയ്യാറാക്കി ഇപ്പോൾ ലോൺ ഉള്ള ബാങ്കിൽ കൊടുക്കുക. അപേക്ഷയുടെ ഒരു പകർപ്പ് കൂടെകൊണ്ടുപോയി കൈപറ്റു ഒപ്പിടീച്ചു വാങ്ങുക. നിങ്ങളുടെ വസ്തുവിന്റെ ആധാരം ബാങ്ക് ബ്രാഞ്ചിൽ അല്ല സൂക്ഷിക്കുന്നത് എന്നുള്ളതുകൊണ്ട് അതിന്റെ പകർപ്പ് കിട്ടാൻ വൈകും .ബാക്കിയെല്ലാം അവർക്കു വേഗം തരാവുന്നതാണ്.

5 ദിവസത്തിന് ഉള്ളിൽ കിട്ടി ഇല്ലെങ്കിൽ ഹെഡ് ഓഫീസിൽ അല്ലെങ്കിൽ ബാങ്കിങ് ഓംബുഡ്‌സ്മാൻ നു പരാതി നൽകുക