പാർട്ണർഷിപ് സ്ഥാപനം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ?!
പാർട്ണർഷിപ് സ്ഥാപനം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ?!
_________
രാജു, ബിജു, സിജു എന്നീ മൂന്ന് സുഹൃത്തുക്കൾ കൂടി പാർട്ണർഷിപ്പിൽ തുണി കച്ചവടം തുടങ്ങി. പരസ്പര വിശ്വാസവും സ്നേഹവും കൈമുതൽ ആയിട്ടുള്ള സുഹൃത്തുക്കൾ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്തില്ല.
സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന സിജു കൂടുതൽ പണം സ്ഥാപനത്തിൽ മുതൽമുടക്കി. മറ്റു രണ്ടു പാർട്ട്ണേഴ്സ് ഈ പണം കൃത്യസമയത്ത് തിരിച്ചുനൽകുവാനോ ലാഭവിഹിതം നൽകുവാനോ തയ്യാറായില്ല. വിവിധ തരത്തിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് ശേഷം തന്റെ പണം തിരിച്ചു ലഭിക്കുവാൻ വേണ്ടി സ്ഥാപനത്തിനെതിരെ സിജു കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ട് സെക്ഷൻ 69 പ്രകാരം രജിസ്റ്റർ ചെയ്യാത്ത ഒരു പാർട്ണർഷിപ്പ് സ്ഥാപനത്തിലെ, പങ്കാളിക്ക് തന്റെ നിയമപരമായ അവകാശം സ്ഥാപിച്ചെ ടുക്കുവാനായി തന്റെ തന്നെ സ്ഥാപനത്തിനെതിരായോ, അതല്ലെങ്കിൽ മറ്റു പങ്കാളികൾക്കെതിരായോ കോടതിയെ സമീപിക്കുവാൻ സാധിക്കില്ല.
എന്നാൽ രജിസ്റ്റർ ചെയ്യാത്ത ഒരു സ്ഥാപനത്തിനെതിരെയോ, അതിലെ പാർട്ണേഴ്സിന് എതിരായോ പുറത്തുള്ള മൂന്നാം കക്ഷിക്ക് നിയമപരമായി കോടതിയെ സമീപിക്കുവാൻ സാധിക്കും.
ബിസിനസ് തുടങ്ങുവാൻ പോകുന്നവർ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാതെ ബിസിനസ് തുടങ്ങിയാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ കണ്ടെത്തുവാൻ ബുദ്ധിമുട്ടേണ്ടി വരും.
...........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)