പഞ്ചായത്തിൽ നിന്നും വീടിനു നമ്പർ കിട്ടുവാൻ എന്തൊക്കെ പണി കംപ്ലീറ്റ് ചെയ്യണം
Jomesh
1. ബിൽഡിംഗ് പെർമിറ്റ്
[വീടുപണി തുടങ്ങും മുൻപ് പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കണം. ( പിന്നീട് എടുത്താൽ മതി എന്നൊക്കെ ചില കോൺട്രാക്ടർ പറയും കേൾക്കരുത്. പെർമിറ്റ് ഇല്ലാതെ നമ്പർ എടുക്കാൻ ചെല്ലുമ്പോൾ ചില സ്റ്റാഫുകൾ റൂൾസ് എന്താണോ അത് മാത്രമേ ചെയ്യൂ എന്ന് പറയും. )]
2. വീടിന് പുറത്തേക്കുള്ള വാതിലുകൾക്ക് കതക് ഇടണം.
3. സെപ്റ്റിക് ടാങ്ക് വേണം കൂടാതെ അകത്ത് ബാത്റൂം ഉപയോഗിക്കാനാണെകിൽ അതിനും കതക് ഇടണം.
4. അകത്ത് കൂടി സ്റ്റെപ് ഉണ്ടെകിൽ അതിന് ഹാൻഡ് റെയിൽ വെക്കാൻ പറയും. [(നിങ്ങളുടെ സേഫ്റ്റിക്കാണ്) അത് ചെയ്യാൻ ക്യാഷ് ഇല്ലെങ്കിൽ ചെയ്യുന്നുണ്ട് എന്നങ്ങ് കാച്ചിയേക്കണം.]
5. പുറത്ത് മഴക്കുഴിയും, വേസ്റ്റ് കുഴിയും വേണം എന്നുണ്ട്. [(ചില പഞ്ചായത്തിൽ ചോദിക്കാറില്ല.) രണ്ടും ചെയ്യുന്നത് നല്ലതാണ്.]
6. കംപ്ലീഷൻ പ്ലാൻ, രജിസ്ട്രെഡ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ്.
[കരം അടച്ച സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, നിലവിൽ പ്ലാൻ കയ്യിലുണ്ടെങ്കിൽ അത് എന്നിവ ഒരു രജിസ്ട്രെഡ് എൻജിനീയറെ സമീപിച്ച് നൽകുക. അദ്ദേഹം സൈറ്റ് സന്ദർശിച്ച് ഒരു കംപ്ലീഷൻ പ്ലാൻ വരച്ച് അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് കോപ്പിയും ചേർത്ത് നൽകും. (വരക്കുന്ന പ്ലാനിലെ അളവുകളും, വീടിന്റെ അളവുകളും വ്യത്യാസം വരാൻ പാടില്ല )].
7. വസ്തു കരം അടച്ച സർട്ടിഫിക്കറ്റ്
8. കൈവശാവകാശ സർട്ടിഫിക്കറ്റ് (പഞ്ചായത്തിലേക്കുള്ള ആവശ്യത്തിന്)
9.1000 sqft താഴെ ആണെങ്കിൽ ഒറ്റത്തവണ കരം പഞ്ചായത്തിൽ അടക്കണം. 1000 sqft മുകളിൽ ആണെങ്കിൽ വില്ലേജിലും കരം അടക്കണം.
ഇത്രയുമൊക്കെയാണ് ചെയ്യേണ്ടുന്നത്. ഇതിൽ പലകാര്യങ്ങളും പഞ്ചായത്തിൽ ഇരിക്കുന്ന സ്റ്റാഫുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ചിലർ റൂൾസ് പുസ്തകം ഫോളോ ചെയ്യും, ചിലർ കുറച്ച് റൂൾസും ബാക്കി പ്രയോഗികതയും ഫോളോ ചെയ്യും അത്രയേ ഉള്ളൂ വ്യത്യാസം.
https://www.facebook.com/groups/461544581388378/