തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ മരാമത്ത് പണികൾ ഏറ്റെടുത്ത കരാറുകാരൻ കൃത്യസമയത്ത് പണി തുടങ്ങിയില്ലെങ്കിൽ ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ മരാമത്ത് പണികൾ ഏറ്റെടുത്ത കരാറുകാരൻ  കൃത്യസമയത്ത് പണി തുടങ്ങിയില്ലെങ്കിൽ ? 

_________

 

 

 ചില പഞ്ചായത്തുകളിൽ മരാമത്ത് പണികൾ ഏറ്റെടുത്തതിനു ശേഷം തുടങ്ങുവാനുള്ള സമയം അനന്തമായി നീണ്ടു പോകുന്നതായി കാണാം. അല്ലെങ്കിൽ തുടങ്ങിയതിനുശേഷം പൂർത്തീകരിക്കാൻ വളരെയേറെ വൈകുന്നതായും കാണാവുന്നതാണ്. കരാറു ഉടമ്പടി വച്ച്  10 ദിവസത്തിനുള്ളിൽ തന്നെ പ്രവർത്തി തുടങ്ങേണ്ട സ്ഥലം ഏറ്റുവാങ്ങേണ്ടതും, പ്രവർത്തി തുടങ്ങേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ  മറ്റൊരു കരാറുകാരനെ കൊണ്ട് പ്രവർത്തി നടത്തിപ്പിക്കാവുന്നതാണ്.

 

 മുൻകൂട്ടി കാണുവാൻ കഴിയാത്ത കാരണത്താൽ പ്രവർത്തി നിശ്ചിത സമയത്തിനുള്ളിൽ തുടങ്ങുവാൻ സാധിച്ചില്ലെങ്കിൽ, നിശ്ചിത പ്രവർത്തിയുടെ 25% സമയം, അതല്ലെങ്കിൽ 6 മാസം ഏതാണോ കുറവ്  ആയത് അനുവദിക്കപ്പെടും. ഒരു പ്രവർത്തി കൃത്യസമയത്ത് പൂർത്തീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, കൂടുതലായി അനുവദിക്കപ്പെടാവുന്ന അധികപൂർത്തീകരണ കാലാവധി കരാറിൽ പറഞ്ഞിട്ടുള്ള കാലാവധിയുടെ പകുതിയും കൂടി ആയിരിക്കും. കരാർ കാലാവധി കൂട്ടിക്കൊടുക്കുമ്പോൾ Supplementary Agreement ഉണ്ടാവേണ്ടതാണ്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള  പ്രവർത്തി,  തൃപ്തികരമല്ലാത്ത പ്രവർത്തി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ  പൂർത്തീകരിച്ച പ്രവർത്തി കരാറുകാരൻ പൊളിച്ചു മാറ്റി, കരാറുടമ്പടിയിൽ നിഷ്കർഷിച്ചിട്ടുള്ള രൂപത്തിലും ഘടനയിലും പണി പൂർത്തീകരിക്കേണ്ടതാണ്.

 

കരാറുടമ്പടിയുടെ കോപ്പി  വിവരാവകാശനിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്.

 

 ഇക്കാര്യത്തിൽ

 18/08/2018 ൽ 2/223/2015 നമ്പറായി  തദ്ദേശസ്വയംഭരണ വകുപ്പ്  ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

........................................ 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)