കാശ്മീരിൽ ജനിച്ച കുട്ടിയുടെ ജനനം കേരളത്തിലെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ ?
കാശ്മീരിൽ ജനിച്ച കുട്ടിയുടെ ജനനം കേരളത്തിലെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ ?
__________
കാശ്മീരിലുണ്ടായ ജനനം മാത്രമല്ല വിദേശത്തു നടന്ന ജനനവും കേരളത്തിൽ രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.
ആലീസിന്റെ പിതാവ് കശ്മീരിൽ നായിക് ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് ആലിസ് 21.7.1990 ന് ബേസ് ഹോസ്പിറ്റലിൽ ജനിച്ചത്. 91 ൽ പിതാവ് സെർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. അതിനുശേഷം ആലിസ് കോട്ടയത്ത് പിതാവിനൊപ്പം താമസിക്കുവാൻ തുടങ്ങി.
ആലീസിന് പാസ്‌പോർട്ട് ആവശ്യമായി വന്നപ്പോൾ, ജനന സർട്ടിഫിക്കറ്റിനായി പിതാവ് ബേസ് ഹോസ്പിറ്റൽ സ്ഥിതിചെയ്യുന്ന ജമ്മു കശ്മീർ സംസ്ഥാനത്തെ പഞ്ചായത്തിനെ സമീപിച്ചു.1999 ന് മുമ്പുള്ള ജനന രേഖകൾ ലഭ്യമല്ലാത്തതിനാൽ ജനന സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
ശേഷം, പിതാവ് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നിലവിൽ താമസിക്കുന്ന കേരളത്തിലെ പഞ്ചായത്തിലെ രജിസ്ട്രാർ മുമ്പാകെ അപേക്ഷ സമർപ്പിച്ചു.
1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ റൂൾസ് 9(3) പ്രകാരം, ഒരു വർഷത്തിൽ കൂടുതൽ കാലതാമസം വരുന്ന ജനന മരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ രജിസ്ട്രേഷന് കാലതാമസം അംഗീകരിക്കുന്ന RDO യുടെ അഡ്‌ജുഡിക്കേറ്ററി ഓർഡർ, ജനന മരണരജിസ്റ്റർ ചെയ്യുന്നതിന് ജനനം സംഭവിച്ച് ഒരു വർഷത്തിന് ശേഷമാണെങ്കിൽ ആവശ്യമാണ്.
1999 ലെ കേരള ജനന മരണ രജിസ്ട്രേഷൻ റൂൾസിന്റെ റൂൾ 9 പ്രകാരം സബ് റൂൾ (3) വ്യക്തമാക്കുന്നത് " ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാത്ത ഏതൊരു ജനനമോ മരണമോ, റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്യാമെന്നാണ്. അതും പത്ത് രൂപ ലേറ്റ് ഫീ അടച്ചാൽ മാത്രം.!!"
ആക്ടിന്റെ 1സെക്ഷൻ 13 ൽ ജനനമോ മരണമോ ശരിയാണോ എന്ന് മജിസ്‌ട്രേറ്റ് പരിശോധിക്കേണ്ട രീതി സംബന്ധിച്ച് ചട്ടങ്ങൾക്ക് കീഴിൽ പ്രത്യേക നടപടിക്രമങ്ങളൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല. ജനനമോ മരണമോ ശരിയാണോ എന്ന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പരിശോധിക്കണം എന്നതാണ് ഏക ആവശ്യം. അപേക്ഷകൻ നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഏതെങ്കിലും ജനനമോ മരണമോ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയെങ്കിൽ അയ്യാൾക്കെതിരെ മുൻവിധികളൊന്നും കൂടാതെയുള്ളതാആയിരിക്കണം നടപടിക്രമങ്ങൾ എന്ന് നിയമം വ്യക്തമാക്കുന്നുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)