പോലീസിന്റെ ജനറൽ ഡയറിയും കേസ് ഡയറിയും
പോലീസിന്റെ ജനറൽ ഡയറിയും കേസ് ഡയറിയും തമ്മിൽ വ്യത്യാസമുണ്ട്.....
__________
കേരള പോലീസ് നിയമത്തിലെ വകുപ്പ് 12, ക്രിമിനൽ നടപടി ചട്ടങ്ങൾ 154 എന്നിവയിൽ GD എൻട്രിയെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനിലും ജനറൽ ഡയറി സൂക്ഷിക്കേണ്ട കാര്യം പറയുന്നു. നിശ്ചിത മാതൃകയിൽ സൂക്ഷിക്കേണ്ട ഡയറിയിൽ സ്റ്റേഷനിൽ വരുന്ന എല്ലാ പരാതികളെ സംബന്ധിച്ചും, പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിവരങ്ങൾ, എഫ് ഐ ആർ നെ സംബന്ധിച്ച വിവരങ്ങൾ, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നവരുടെ വിവരങ്ങൾ, പിടിച്ചെടുത്ത സാധങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ വിവരങ്ങൾ മുതലായ മുഴുവൻ കാര്യങ്ങളും ഉണ്ടാകണം. പോലീസ് ആക്ടിന്റെ സെക്ഷൻ 13 പ്രകാരം മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ, സംസ്ഥാന / ജില്ലാ പോലീസ് കംപ്ലൈന്റ് അതോറിറ്റി എന്നീ സംവിധാനങ്ങളിലെ അംഗങ്ങൾക്ക് ജനറൽ ഡയറി സൂക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, കസ്റ്റഡി വിവരങ്ങൾ നേരിട്ട് എത്തി പരിശോധിക്കാവുന്നതും കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള ആളിന്റെ തൽസ്ഥിതി പരിശോധിക്കാവുന്നതുമാണ്.
കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള വ്യക്തിയുടെ ചിലവുകൾ വഹിക്കേണ്ടത് അതാത് പോലീസ് സ്റ്റേഷന്റെ അധികാരികളാണ്.
ജി ഡി എൻട്രി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർബന്ധമായും സൂക്ഷിക്കേണ്ട ഒരു രേഖയാണ് എന്ന നിയമവ്യവസ്ഥയുണ്ട്. 2014 ൽ ലളിതകുമാരി v. State of UP എന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച വിധിന്യായത്തിൽ ഇക്കാര്യങ്ങളിൽ ഉണ്ടാവുന്ന മുഴുവൻ വിവരങ്ങളും ജി ഡി എൻട്രിയിൽ ഉണ്ടാകണമെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
ജി ഡി എൻട്രി ഇല്ലാത്തതുകൊണ്ട് പ്രോസിക്യൂഷൻ കേസ് നിയമപരമായി ഇല്ലാതാവില്ല. എന്നാൽ കേസ് തെളിയിക്കുന്ന കാര്യത്തിൽ അത് നിർണായകമാകാം.
ജനറൽ ഡയറിയും കേസ് ഡയറിയും(CD) തമ്മിൽ വ്യത്യാസമുണ്ട്..
CRPC section 172 (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ, കേസിനെ കുറിച്ചുള്ള വിവരങ്ങൾ കേസ് ഡയറിയിൽ രേഖപ്പെടുത്തണം. സുതാര്യമായ ഒരു അന്വേഷണത്തിന്റെ അടിസ്ഥാന ഘടകമാണ് കേസ് ഡയറി.
ചട്ടത്തിന്റെ 167(1) പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോൾ പ്രതിയോടൊപ്പം കേസ് ഡയറിയുടെ കോപ്പിയും ഹാജരാക്കേണ്ടതാണ്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619