സസ്പെൻഷൻ - ഡിസ്മിസ്സൽ
കുറ്റാരോപിതനായ ഗവർമെന്റ് ജോലിക്കാരന് സസ്പെൻഷൻ അല്ല ഡിസ്മിസ്സൽ ആണ് കൊടുക്കേണ്ടത് എന്ന് പലപ്പോഴും പലരും fb യിൽ എഴുതി കാണുന്നുണ്ട്.
അന്വേഷണത്തിന് മുൻപുള്ള ഒരു നടപടിക്രമമാണ് സസ്പെന്ഷൻ.
ഇന്ത്യൻ ഭരണഘടനയിൽ 311 എന്നൊരു ആർട്ടിക്കിൾ ഉണ്ട്. ഒരു ഗവർമെന്റ് ജോലിക്കാരനെ സർവീസിൽനിന്നും നീക്കം ചെയ്യണമെങ്കിലോ ഡിസ്മിസ്സ് ചെയ്യണമെങ്കിലോ എന്തെങ്കിലും ശിക്ഷ കൊടുക്കണമെങ്കിലോ നിയമനുസൃതമായി (Classification, Control & Appeal Rules) അന്വേഷണം നടത്തണം. അതിൽ കുറ്റാരോപിതനെ കേൾക്കണം. അയാളുടെ രേഖമൂലമുള്ള നിവേദനം പരിഗണിക്കണം. അതിനു ശേഷമേ ഉത്തരവ് ഇറക്കാവൂ.
(ഇന്ത്യൻ ഭരണഘടനയുടെ 308 മുതൽ 313 വരെയുള്ള ആർട്ടിക്കിൾസ് കേന്ദ്ര/സംസ്ഥാന സർവീസുകളെ പറ്റിയുള്ളതാണ്).
ഈ ഉത്തരവിനെതിരെ അപ്പീൽ ഉണ്ട്. നിയമനധികാരിക്ക് മാത്രമേ പിരിച്ചു വിടാൻ അധികാരമുള്ളൂ. ഇവ പാലിക്കാതെ ശിക്ഷാ നടപടി എടുത്താൽ അയാൾ കോടതിയിൽ പോയി പിറ്റേ ദിവസം തിരിച്ചു കയറും.
നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുന്നത്. അന്വേഷണത്തിന് ശേഷം കുറ്റം തെളിഞ്ഞാലേ ശിക്ഷ കൊടുക്കാൻ പറ്റൂ.
CCS (CCA) RULES, 1965 | Department of Personnel & Training (dopt.gov.in)