ഇഷ്ടക്കാര്ക്ക് പോത്തുകുട്ടി: കരുമാല്ലൂര് പഞ്ചാ. സെക്രട്ടറിക്ക് 10,000 പിഴ, പ്രതിപക്ഷ നേതാവിന് പരിശീലന ശിക്ഷ

ഇഷ്ടക്കാര്ക്ക് പോത്തുകുട്ടി: കരുമാല്ലൂര് പഞ്ചാ. സെക്രട്ടറിക്ക് 10,000 പിഴ, പ്രതിപക്ഷ നേതാവിന് പരിശീലന ശിക്ഷ

കൊച്ചി: പോത്തുകുട്ടിയെയും കിടാരികളെയും ഇഷ്ടക്കാര്ക്കും ബന്ധുക്കള്ക്കും വിതരണം ചെയ്തെന്ന പരാതിയില് കരുമാല്ലൂര് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവും ഒന്നാം വാര്ഡംഗവുമായ എ.എ.അലിയ്ക്ക് കിലയില് പരിശീലനവും മുൻസെക്രട്ടറി നവീൻ രാജിന് 10000 രൂപ പിഴയും.


ഗുരുതരമായ ക്രമക്കേടും അധികാര ദുര്വിനിയോഗവും നടത്തിയ സെക്രട്ടറിക്ക് 10000 രൂപ പഞ്ചായത്തില് പിഴയൊടുക്കി രശീത് ഹാജരാക്കണം. ഇക്കാര്യം ഉറപ്പാക്കി പഞ്ചായത്ത് ജോ. ഡയറക്ടര് റിപ്പോര്ട്ട് ചെയ്യണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉത്തരവിട്ടു,

സര്വീസ് രേഖകളില് ഉള്പ്പെടുത്തണം. രണ്ടുപേരെയും തൃശൂര് കിലയില് അയച്ച് ഒരാഴ്ചയെങ്കിലും പരിശീലനം നല്കണമെന്നും ഉത്തരവില് പറയുന്നു. നവീൻ രാജ് ഇപ്പോള് കടമക്കുടി പഞ്ചായത്തിന്റെ സെക്രട്ടറിയാണ്.
ഒന്നാം വാര്ഡിലെ കിടാരി വിതരണത്തിന്റെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കാൻ കഴിഞ്ഞ വര്ഷം ജനുവരി 19ന് ഓണ്ലൈനായി ചേര്ന്ന ഗ്രാമസഭയിലെ തര്ക്കങ്ങളാണ് പരാതിക്ക് ആധാരം. 75 ഗുണഭോക്താക്കളില് അര്ഹരെ ഒഴിവാക്കി മുമ്ബ് ലഭിച്ചവരെയും അനര്ഹരെയും പഞ്ചായത്തംഗത്തിന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും ഉള്പ്പെടുത്തിയെന്നായിരുന്നു പരാതി.

ഗ്രാമസഭ മിനിട്ട്സ് കോഓര്ഡിനേറ്റര് ഒപ്പിട്ട് ക്ളോസ് ചെയ്തിട്ടില്ലെന്നും പരാതിക്കാരന്റെ പേര് ഉള്പ്പെടുത്തിയിട്ടില്ലെന്നും പരാതിയില് അന്വേഷണത്തിന് നിയോഗിച്ച സ്റ്റേറ്റ് പെര്ഫോര്മൻസ് ഓഡിറ്റ് ഓഫീസര് കണ്ടെത്തി. ലിസ്റ്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ചിരുന്നുമില്ല.

22 വര്ഷം പഞ്ചായത്തംഗമായി അനുഭവസമ്ബത്തുള്ളയാളാണ് അലി. ഗ്രാമസഭ നടത്തുന്നതില് വീഴ്ചയും ശ്രദ്ധക്കുറവും വ്യക്തമാണ്. തന്നിഷ്ടപ്രകാരമാണ് നടപടികള്, കെ.ആര്.സാന്റലയ്ക്ക് 20-21ല് പോത്തുകുട്ടിയെയും 21-22ല് കിടാരിയെയും നല്കിയത് ക്രമക്കേട് തന്നെയാണ്.

ഗുണഭോക്തൃപട്ടിക തയ്യാറാക്കേണ്ടത് വാര്ഡംഗമല്ല

പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതില് വാര്ഡംഗങ്ങള്ക്ക് അധികാരമില്ല. കരുമാല്ലൂരില് സെക്രട്ടറി ഈ അധികാരം വാര്ഡംഗത്തിനെ ഏല്പ്പിച്ചു. അവസരം മുതലെടുത്ത് ഒരാള്ക്ക് ആവര്ത്തിച്ച് ആനുകൂല്യം നല്കിയത് ബോധപൂര്വ്വമാകണം. വ്യക്തമായ സര്ക്കാര് ഉത്തരവുകള് ധിക്കരിച്ച സെക്രട്ടറി ഗൗരവമേറിയ അധികാര ദുര്വിനിയോഗമാണ് നടത്തിയത്. പഞ്ചായത്തിന്റെ 20 വാര്ഡുകളിലും ഇത്തരം വീഴ്ചകളുണ്ടായെന്ന് ഓഡിറ്റ് ഓഫീസറുടെ റിപ്പോര്ട്ടില് നിന്ന് മനസിലാക്കാം.

വാര്ഡംഗത്തിന് ഗുണഭോക്തൃ പട്ടിക തയ്യാറാക്കാമെന്ന് പഞ്ചായത്ത് തീരുമാനമുണ്ടെന്ന വാദം തെളിയിക്കാൻ അലി ഒന്നും ഹാജരാക്കിയില്ല. ഇങ്ങിനെ തീരുമാനിച്ചാല് വിയോജനക്കുറിച്ച് എഴുതി സര്ക്കാരിനെ അറിയിക്കണമായിരുന്നു. സെക്രട്ടറി അതു ചെയ്തിട്ടില്ലെന്നും ഉത്തരവില് പറയുന്നു.

1000 രൂപ സമ്മാനം

ജാഗ്രതയോടെ, പൊതുജന താത്പര്യം കണക്കിലെടുത്ത് പ്രവര്ത്തിച്ച പരാതിക്കാരനായ മുഹമ്മദ് സലീമിന് ആയിരം രൂപ പ്രോത്സാഹന പാരിതോഷികം നല്കാൻ കരുമാല്ലൂര് പഞ്ചായത്തിനോട് ഓംബുഡ്സ്മാൻ നിര്ദേശിച്ചിട്ടുണ്ട്. ഗ്രാമസഭയില് എതിര്പ്പുന്നയിച്ച തന്നെ ഗ്രാമസഭയില് നിന്ന് പുറത്താക്കിയെന്ന പരാതിക്കാരന്റെ ആക്ഷേപവും പരിശോധിച്ചിരുന്നു. ഇക്കാര്യം ഗ്രാമസഭ കണ്വീനര് കൂടിയായ വാര്ഡംഗം എം.എ.അലി നിഷേധിച്ചിട്ടില്ല. ഓഡിറ്റ് ഓഫീസറുടെ റിപ്പോര്ട്ടില് മുഹമ്മദ് സലീം ചോദ്യങ്ങള് ചോദിച്ചിരുന്നതായും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഹാജരില് പേരു രേഖപ്പെടുത്തിയില്ല. ഇത് കണ്വീനറെന്ന നിലയില് അലിയുടെയും കോഓര്ഡിനേറ്ററുടെയും ഗുരുതരമായ വീഴ്ചയാണ്.

Article Details

Article ID:
3538
Category:
Date added:
2023-08-02 05:08:23
Rating :