Admin അറിയിപ്പ് :

Admin അറിയിപ്പ് :

ACT  കൂട്ടായമയിലെ വിവിധ ഫേസ്ബുക്, സിഗ്നൽ ,  വാട്സ് ആപ്പ് , ടെലഗ്രാം ഗ്രൂപ്പകളിൽ Postകൾ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. വിവിധ നിയമത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനും അതിന്റെ പൊതുതാൽപര്യത്തെ മുൻ നിർത്തിയുള്ള ഉപയോഗം വ്യാപിക്കുന്നതിനും വേണ്ടിയുള്ള അഴിമതി വിരുദ്ധ  കൂട്ടായമയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഗ്രൂപ്പുകൾ.
ഉൽസവം / പെരുന്നാൾ ആശംസകൾ /  നല്ല കാര്യങ്ങൾ , സുഭാഷിതങ്ങൾ/ മഹത്  വചനങ്ങൾ / എല്ലാത്തരം "അറിവുകൾ " പങ്കുവയ്ക്കുന്നതിനോ /  പൊതുജനങ്ങൾക്ക് ഉപകാരപ്രദമായേക്കാമെന്നു തോന്നുന്ന സർക്കാറിന്റെ സ്കീമിനെക്കുറിച്ചോ , അല്ലാത്ത അറിവുകളെക്കുറിച്ചോ ഉള്ള post കൾ ഈ ഗ്രൂപ്പിൽ പ്രതീക്ഷിക്കുന്നില്ല. (ഉദാ:  തലവേദനക്കുള്ള ഒറ്റമൂലികൾ തുടങ്ങിയ അറിവുകൾ.

1.b. അതുപോലെ തന്നെ O-ve രക്തം അത്യാവശ്യമായിട്ടു വേണമെന്ന അപേക്ഷയും  ക്യാൻസർ രോഗിക്ക് സാമ്പത്തിക സഹായം ചോദിച്ചുള്ള  കാര്യങ്ങളും.

ഇവയൊന്നും അപ്രധാനമായ കാര്യങ്ങളല്ല, പക്ഷേ നമ്മുടെ ഗ്രൂപ്പുകളിൽ ഇത് അനുവദനീയമല്ല.
1.c.  No money transaction. Group should not be used to collect any funds.


1.d.  ബന്ദ്, ഹർത്താൽ, തീവെയ്പ്പ്, അക്രമ സമരം, ഘൊരാവോ പോലുള്ള  അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ  മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ്.

1.e. മറ്റു വിഷയങ്ങൾ  മതം ജാതി മുതലായ കാര്യങ്ങൾ ഇവിടെ പറയരുത്.


2. നിയമങ്ങൾ ഉപയോഗിക്കുന്നതോ / നിയമ പാലനം ഉറപ്പു വരുത്തുന്നതുമായി  നേരിട്ടുബന്ധപ്പെട്ടതോ / അഴിമതി വിരുദ്ധ  കൂട്ടായ്മ പങ്കാളിയാക്കുന്ന വിവിധങ്ങളായ കാമ്പയിനുകളുമായി ബന്ധപ്പെട്ട Post കൾ മാത്രമാണ് ഈ ഗ്രൂപ്പുകളിൽ അനുവദിക്കുകയുള്ളൂ.
3. സാമൂഹ്യ പ്രശ്നങ്ങളും / അഴിമതികളും ചൂണ്ടിക്കാണിക്കുന്നവർ, അത്തരത്തിലുള്ള വാർത്തകളിൽ / സംഭവങ്ങളിൽ ഏതു തരത്തിൽ  ഇടപെടൽ നടത്താമെന്നുള്ള നിർദ്ദേശവും അതിനായുള്ള ചോദ്യാവലിയുടെ കരടു രൂപവും post. ചെയ്യണം. മറ്റുള്ളവർ വേണമെങ്കിൽ  follow up ചെയ്യട്ടെ എന്ന രീതിയിൽ ഏതെങ്കിലുമൊരു അഴിമതി/ സാമൂഹ്യ പ്രശ്നം അഴിമതി വിരുദ്ധ  കൂട്ടായമയുടെ ഗ്രൂപ്പുകളിൽ post ചെയ്യുന്നതിനെ പ്രോൽസാഹിപ്പിക്കുന്നില്ല.
 4. കഴിയുന്നത്ര Heavy വീഡിയോകൾ / Image കൾ ഒഴിവാക്കുക. അവയുടെ link മാത്രം post ചെയ്യുക. അത്തരം Link കളുടെയൊപ്പം ഒരു ചെറിയ കുറിപ്പും നിർബന്ധമായും ഉണ്ടാകണം. അംഗങ്ങൾ ഉയത്തിക്കൊണ്ടു വരുന്ന അത്തരം  പ്രശ്നങ്ങൾ, പ്രാധമികമായും അവർ തന്നെ follow up ചെയ്യണം. അതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനത്തിനും മറ്റുമുള്ള നിർദ്ദേശങ്ങൾ അതാതു വിഷയത്തിൽ കൂടുതൽ അറിവും അനുഭവമുള്ള ഗ്രൂപ്പ് അംഗങ്ങൾ (അവർക്ക് താൽപര്യവും സമയവും ഉള്ള പക്ഷം ) നൽകുന്നതാണ്.

5. കഴിയുന്നത്ര ഇമോജികൾ ഒഴിവാക്കുക, പ്രത്യേകിച്ച് വീഡിയോ ഇമോജികൾ. ഗ്രൂപ്പുകളുടെ ബാഹുല്യം കൊണ്ടും മറ്റും ഫോണുകൾ ഹാങ്ങാകുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണിന്ന്.

6. മേൽ പറഞ്ഞ നിർദേശങ്ങൾ  ഗ്രൂപ്പിൽ post കൾ ഇടുന്നതിനു മുമ്പായി ശ്രദ്ധിക്കണം.
അനുചിതമായ post കൾ admin അംഗങ്ങളുടെ ശ്രദ്ധയിൽ വരുന്ന മുറക്ക് ഒഴിവാക്കാൻ ആവശ്യപ്പെടും. അവ , കഴിയുന്നത്ര post ഇട്ടവർ തന്നെ ഒഴിവാക്കേണ്ടതാണ്.
അല്ലാത്തപക്ഷം Admin അത്തരം അനുചിതമായ post മാത്രമല്ല , അതു post ചെയ്ത അംഗത്തിനെയും ഒഴിവാക്കേണ്ടിവരും.

എല്ലാ ശനിഴ്ചയും  വൈകുന്നേരം 7.30 ന് അഴിമതി വിരുദ്ധ  കൂട്ടായ്മയുടെ
ഗൂഗിൾ മീറ്റിംങ്ങ് ഉണ്ടാവുകയും ചർച്ചകൾ നടക്കുകയും ചെയ്യും . ദയവായി പങ്കെടുക്കുമല്ലോ?  താഴെക്കൊടുത്തിട്ടുള്ള link മറ്റുള്ളവർക്കും Share ചെയ്യുകയും അവരെയും പങ്കെടുപ്പിക്കുകയും ചെയ്യുമല്ലോ?ACT Volunteer Meeting
Saturday, August 12 · 7:30 – 8:30pm
Time zone: Asia/Riyadh
Google Meet joining info
Video call link: https://meet.google.com/wrr-ekts-eee

 

Article Details

Article ID:
3530
Category:
Date added:
2023-08-01 00:42:10
Rating :