ഡ്രൈവിങ്ങ് ലൈസന്‍സ് ഓണ്‍ ലയില്‍ ആയി എടുക്കാമെന്ന്

ഡ്രൈവിങ്ങ്   ലൈസന്‍സ്  ഓണ്‍  ലയില്‍  ആയി  എടുക്കാമെന്ന്   എവിടെയോ   വായിച്ചത്   ഓര്‍മ്മ വന്നു. എന്നാല്‍  അതു  തന്നെ  നോക്കാം   എന്നായി. 

വാഹന  സംബന്ധമായ  മിക്കവാറും എല്ലാ  കാര്യങ്ങള്‍ക്കും വേണ്ടി  കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ   പരിവഹന്‍   കേന്ദ്ര  (https://sarathi.parivahan.gov.in/sarathiservice/) എന്ന   വെബ്സൈറ്റില്‍  ആണ്   ഇതിനു വേണ്ടത്  എന്നു  മനസ്സിലാക്കി അവിടെ  ചെന്നു   വിശദവിവരങ്ങള്‍ മനസ്സിലാക്കി .  കണ്ണിന്‍റെ  കാഴ്ച    ശരിയാണെന്ന്   നേത്ര രോഗ വിദഗ്ദ്ധന്‍റെ  സാക്ഷ്യപത്രം   300  രൂപ  കൊടുത്ത്  ഏതാണ്ട്   ഒരു മണിക്കൂര്‍  കൊണ്ട്  ശരിയാക്കി  ഫോറം  1A  എന്നത്   ആദ്യത്തെ   പേജില്‍   സ്വന്തം   സാക്ഷ്യ പത്രവും  അടുത്ത  പേജില്‍  ഡോക്ടറുടെ പരിശോധന   കഴിഞ്ഞ  റിപ്പോറ്ട്ടും ശരിയാക്കി  കിട്ടി. പഴയ  ലൈസന്‍സ് , കണ്ണ്  പരിശോധന  സാക്ഷ്യപത്രം,  പുതിയ  മേല്‍വിലാസത്തിനു  തെളിവായി  വോട്ടര്‍ കാര്‍ഡും സ്കാന്‍  ചെയ്തു   വച്ചു. അടുത്ത  കാലത്തെടുത്ത  ഫോട്ടൊ  വേണം  എന്നുള്ളതു  കൊണ്ട്  ഒരു ഡിജിറ്റല്‍  ഫോട്ടൊ യുടെ    കോപ്പികളും  എടുത്ത്  സ്കാന്‍ ചെയ്തു   വെച്ചു.  ആവശ്യമായ  രേഖകള്‍   ഇതൊക്കെ  ആയിരുന്നു.

1. തിരിച്ചറിയല്‍   രേഖ  ( ആധാര്‍  കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്  )

2. ഇപ്പൊഴത്തെ  മേല്‍വിലാസത്തിനുള്ള  തെളിവ്.

3. പ്രായത്തിന്‍റെ  തെളിവ്.

4. പഴയ  ലൈസന്‍സ് 

5. മൂന്നു  പാസ്പോര്‍ട്ട് വലിപ്പത്തില്‍  ഉള്ള  ഫോട്ടൊ.  

6. നേത്രപരിശോധനാ   സാക്ഷ്യപത്രം 

7. ശാരീരിക  ഫിറ്റ്നെസ്സ്   സ്വയം  സാക്ഷ്യപ്പെടുത്തല്‍ 

8. ആവശ്യമായ  ഫീസ് 

ഇവയില്‍  1,2,3 ഇവയെല്ലാം  വോട്ടര്‍   കാര്‍ഡിലും  ആധാര  കാര്‍ഡിലും  ഉണ്ടായിരുന്നതു   കൊണ്ട് അത്   ആദ്യം   പറഞ്ഞ  1 മുതല്‍  6 വരെ  ഉള്ളവയും  ഒപ്പും    അപ്ലോഡ്  ചെയ്തു. ഫോട്ടൊയും കണ്ണു  പരിശോധനയുടെ സാക്ഷ്യപത്രവും കൂടി ആയപ്പോള്‍ ഫീസ്  765/ രൂപ ( ലൈസന്‍സ് പുതുക്കാന്‍  200 + മേല്‍വിലാസം മാറ്റാന്‍  200 +  പ്ലാസ്റ്റിക്   ലൈസന്‍സിനു  200 +  പോസ്റ്റേജ് + GST  etc  = 765/) ഒണ്‍ ലയിനായി  തന്നെ  അടച്ചു. രണ്ട്  ദിവസം കഴിഞ്ഞ്  SMS    വഴി  ചില  സര്‍ട്ടിഫിക്കേറ്റ്കള്‍  സ്വയം അറ്റസ്റ്റ് ചെയ്യണം  Form 1   എന്ന  സ്വയം   സാക്ഷ്യപ്പെ ടുത്തല്‍  പത്രം  കൂടി വേണം  എന്നായി. ഏതായാലും രണ്ടോ  മൂന്നോ  പ്രാവശ്യം വെബ്സൈയില്‍   കയറി  ഇറങ്ങിയപ്പോള്‍  എല്ലാമായി  എന്ന്  SMS  വന്നു  , നാലു  ദിവസം കഴിഞ്ഞ്   ലൈസന്‍സ്  സ്പീഡ് പോസ്റ്റില്‍  അയച്ചിട്ടുണ്ട്  എന്നും ഇന്നലെ  അതു  കയ്യില്‍ കിട്ടി,

എന്തൊരു  സൌകര്യം,  ആര്‍.ടി.ഓ  ഓഫീസില്‍ ക്യൂ   നിന്നില്ല,  ഏജെന്‍റന്മാര്‍ക്ക്   ഇരട്ടി  ഫീസ്  കൊടുത്തില്ല, എല്ലാം  75  കഴിഞ്ഞ  ഞാന്‍  വീട്ടില്‍  ഇരുന്നു  തന്നെ  ചെയ്തു.  ഉഷാര്‍ . നന്ദി  , നമ്മുടെ   പരിവഹന്‍  കേന്ദ്രമേ  നന്ദി . കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകള്‍  വികസിപ്പിച്ച   വെബ്സൈറ്റേ   നന്ദി .

 

Mohandas Malathy

Article Details

Article ID:
346
Date added:
2022-09-24 03:18:53
Rating :

Related articles