Pet ഷോപ്പ് നടത്തുന്നവർ അറിയാൻ
Pet ഷോപ്പ് നടത്തുന്നവർ അറിയാൻ
2023 നവംബർ മുതൽ
(1) ലൈസൻസ് പ്രദർശിപ്പിക്കണം
(2) വലിയ ശബ്ദം പുക ദുർഗന്ധം ഉള്ള സ്ഥലത്തോ ഫാക്ടറികൾ, കശാപ്പു ഇവയുടെ അടുത്തോ pet ഷോപ്പ് പ്രവർത്തിപ്പിക്കാൻ പാടില്ല.
(3) താൽക്കാലികമായി വലിച്ചുകെട്ടിയ ഷെഡ്ഡിലോ, കുടിലിലോ നടപ്പാതയിലോ പാടില്ല.
(4) ശുദ്ധമായ കുടിവെള്ളം, വൈദ്യുതി ലഭ്യമാക്കണം.
(5) കെട്ടുറപ്പുള്ള കെട്ടിടമായിരിക്കണം.
(6) അനുയോജ്യമായ, താപനിലയും വെന്റിലേഷനും ഉറപ്പാക്കണം.
(7) രോഗമുള്ളവയെ മാറ്റിപ്പർപ്പിക്കാൻ സംവിധാനം വേണം.
(� ആവശ്യമായ സലസൗകര്യം ഓരോ മൃഗത്തിനും പക്ഷിക്കും. നൽകണം.
(9) കടയ്ക്ക് പുറത്ത് പ്രദർശിപ്പിക്കാൻ പാടില്ല
(10) വെറ്റിനറി ഡോക്ടർ പരിശോധിച്ചു സർട്ടിഫിക്കറ്റോട് കൂടി വേണം വിപണനം.
(11) മുലകുടി മാറാത്ത കുഞ്ഞുങ്ങളെയും , ചിറകു മുളയ്ക്കാത്ത പക്ഷികളെയും വിൽക്കാൻ പാടില്ല.
(12) മൈക്രോചിപ്പ് ചെയ്തിട്ടെ നായ്ക്കളെ വിൽക്കാൻ പാടുള്ളൂ
(13) Microchip Reader ഉണ്ടായിരിക്കണം.
(14) ലൈസൻസ് ഉള്ള breeders ൽ നിന്ന് വാങ്ങി വേണം വിപണനം.
(15) പല പ്രായത്തിലുള്ളവയെയോ, പല ഇനങ്ങളെയോ ഒന്നിച്ചു പാർപ്പിക്കാൻ പാടില്ല.
(16) രാത്രിയിൽ ഇവയെ ഒറ്റയ്ക്ക് ആക്കി കടയടിച്ചു പോകാൻ പാടില്ല.