വില്ലേജ് ഓഫീസിലെ രജിസ്റ്ററുകൾ
വില്ലേജ് ഓഫീസിലെ രജിസ്റ്ററുകൾ :-
1. സ്ഥിരം രജിസ്റ്റർ ( സെറ്റിൽമെന്റ് രജിസ്റ്റർ/ അടങ്കൽ രജിസ്റ്റർ/ A രജിസ്റ്റർ
താത്ക്കാലിക രജിസ്റ്ററുകൾ :-
1. ഒന്നാം നമ്പർ രജിസ്റ്റർ - സർക്കാർ വക ഭൂമികളുടെ രജിസ്റ്റർ
2. രണ്ടാം നമ്പർ രജി. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സർക്കാർ വക ഭൂമികളിലെ വൃക്ഷങ്ങളുടെ വിവരം കാണിക്കുന്ന രജിസ്റ്റർ
3. മൂന്നാം നമ്പർ രജി:-
തോട്ട ഭൂമികളുടെ രജി:
4. : നാലാം നമ്പർ
പോക്കുവരവ് രജി:
5. അഞ്ചാം നമ്പർ :
പതിച്ച് കൊടുക്കാവുന്ന ഭൂമിയുടെ രജി:
6. ആറാം നമ്പർ :
ഭൂമി പതിവിനായി അപേക്ഷ രജി:
7. എഴാം നമ്പർ:
പതിച്ച് കൊടുത്ത ഭൂമിയിലെ സംരക്ഷിത വൃക്ഷങ്ങളുടെ രജി. :
8. എട്ടാം നമ്പർ രജി:
വെള്ളക്കരം / ആയക്കെട്ട്
9. ഒൻപതാം നമ്പർ:
വിട്ടൊഴിയൽ (Relinquishment) ഭൂമികളുടെ രജി:
10. പത്താം നമ്പർ:
പൊന്നും വില (Land Acquisition) ഭൂമി രജി:
11. പതിനൊന്നാം നമ്പർ:
ഇത് ഔദ്യോഗിക കത്തിടപാട് സംബന്ധ രജിസ്റ്ററുകൾ:
ഇതിൽ 3 എണ്ണം.
A- തപാൽ രജിസ്റ്റർ (Inword / Current or PR)
B- റിപ്പോർട്ട് അഥവാ ഔട്ട് വേഡ് രജി:
C- നോട്ടീസ് രജി:
12- പന്ത്രണ്ടാം നമ്പർ രജി:
സർട്ടിഫിക്കറ്റ് രജി:
13 - പതിമൂന്നും നമ്പർ:
A-സർവ്വേ ഉപകരണങ്ങൾ
B -ഫർണീച്ചറുകൾ എന്നിവയുടെ രജിസ്റ്ററുകൾ:
വില്ലേജ് ഓഫീസിലെ അക്കൗണ്ടുകൾ...
1 . ഒന്നാം നമ്പർ Alc -
അടിസ്ഥാന ഭൂനികുതി (BTR)
ഇത് കൂടാതെ B രജിസ്റ്ററും സപ്ലിമെന്ററി BTR ഉം.
2 . രണ്ടാം നമ്പർ A/C
പോക്കുവരവ് രജി:
3. മൂന്നാം നമ്പർ Alc
നിരോധനക്കരം.
4. നാലാം നമ്പർ Alc
ഭൂമി പതിവ് അക്കൗണ്ട്
5. അഞ്ചാം നമ്പർ Alc
ലീസ് (പാട്ടം )
6. ആറാം നമ്പർ Alc
പലവക അക്കൗണ്ട്.
DNF, CC, ജപ്തിപ്പടി,
ക്വാറിയിങ്ങ് ഫീസ്, സർവ്വേ / Settlement ചാർജ്ജുകൾ, സർവ്വേ ചിലവ്, അളവ് ഫീ, മണൽ ലേലം ചെയ്ത വക, പഴയ സാധനങ്ങൾ ലേലം ചെയ്ത വക, ലേലത്തിലെ നഷ്ടപ്പെടുന്ന
ഡേമണി , ജപ്തി ചെയ്ത കെട്ടിടങ്ങളിലെ ലേലത്തിന് മുൻപ് ലഭിക്കുന്ന വാടക, അധികത്തണ്ടൽ, ഇതര വരുമാനങ്ങൾ ( ഭൂനികുതി, നിരോ : കരം, പതിവ്, ലീസ്, തോട്ട നികുതി, ജലസേചന നികുതി, ആഡംബര നികുതി എന്നിവ ഒഴികെ )
7. ഏഴാം നമ്പർ Alc
കുടിശ്ശിക Alc / അറിവ് നമ്പർ.
8 . എട്ടാം നമ്പർ
തണ്ടപ്പേർ അക്കൗണ്ട്/ചിട്ട
9. ഒൻപതാം നമ്പർ A/C
നാൾ വഴി
10. പത്താം നമ്പർ Alc
കരം പിരിവ് Alc(Daily Collection)
11. പതിനൊന്നാം നമ്പർ Alc
അധികപിരിവ് രജി:
12. പന്ത്രണ്ടാം നമ്പർ Alc
തവണ ഒടുക്ക് കണക്ക്
13. പതിമൂന്നാം നമ്പർ Alc
നിർത്തൽ - കുറവ് - Alc
കുടിശ്ശിക എഴുതി തള്ളുന്നത് കുറവ് ( റൈറ്റ് ഓഫ് )
പുതുമുതലിൽ പിരിവ് നിർത്തി വക്കുന്നത് - നിർത്തൽ (റെമിഷൻ) എന്നിവ സംബന്ധിച്ച്.
14 . പതിനാലാം നമ്പർ Alc
DCB - Demand - Collection - Balance ( മുതൽ - പിരിവ് - ബാക്കി )
15. പതിനഞ്ചാം നമ്പർ
A/c
ഇത് തവണ മുടക്കം എന്ന് തിരുവിതാംകൂറിൽ)
(7-0 നമ്പർ - കൊച്ചിയിൽ
12-നമ്പർ എന്ന്- മലബാർ മേഘലയിൽ
16. പതിനാറാം നമ്പർ Alc
സർക്കാർ വക ഭൂമി, മറ്റ് വസ്തുക്കൾ, തരിശ് ഭൂമി എന്നിവ വിറ്റ് മുതൽ കിട്ടുന്ന പക്ഷം അത് ചേർക്കാൻ..
17. പതിനേഴാം നമ്പർ Alc
മേലാണ്ട് തവണ മുതൽ രജി:
ഭൂപതിവ് , പാട്ടം എന്നീ കേസുകളിൽ തറവിലയും , തടിവിലയും, കൂടാതെ കെട്ടിട നികുതിയിനത്തിലും മറ്റും തവണകൾ അനുവദിച്ച് ഉത്തരവ് ലഭിച്ചാൽ ചേർക്കേണ്ട A/c
18, പതിനെട്ടാം നമ്പർ
A/C
രസീത് പുസ്തകങ്ങളുടെ Stock Register
19: പത്തൊൻപതാം നമ്പർ A/C
പലിശ അക്കൗണ്ട്.
എല്ലാ ഇനത്തിന്റെയും പലിശ ഈടാക്കുന്ന പക്ഷം ചേർക്കേണ്ട Alc
20 . ഇരുപതാം നമ്പർ
A/c
ജലസേചന നികുതി ചുമത്തിയ ഭൂമിയുടെ വിവരവും നികുതി പിരിവും സംബന്ധിച്ചും.
21. ഇരുത്തൊന്നാം നമ്പർ A/C
ഇറിഗേഷൻ സെസ്സിന്റെ മുതൽ - ജലസേചനം ലഭിക്കുന്ന ഭൂമിയുടെ ഡിമാന്റ് :സെസ്സിന്റെ മുതൽ തുക എന്നിവ രേഖപ്പെടുത്തുന്ന A/c
22 . ഇരുപത്തിരണ്ടാം നമ്പർ A/c
തോട്ടനികുതി Alc
തോട്ടനികുതി അടക്കേണ്ടവരുടെ പേരും ,ഭൂമി, നികുതി, പിരിവ് എന്നീ വിവരങ്ങൾ കാണിക്കുന്ന Alc
23. ഇരുപത്തിമൂന്നാം നമ്പർ A/C
ലോൺ രജി:
ഭവനവായ്പ (LIGH, MIGH , കൈരളി, RHS,
FVHS എന്നിവ ) സംബന്ധിച്ച്
24. ഇരുപത്തി നാലാം നമ്പർ A/c
റവന്യൂ റിക്കവറി ലഡ്ജർ
വില്ലേജ് ഓഫീസിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടുന്ന മറ്റ് രജിസ്റ്ററുകൾ ...
1. കെട്ടിട നികുതി -
A .(Report Register C form Register)
B.നികുതി ചുമത്തി ഉത്തരവായത് -B Form Reg:
stay, Appeal , Demand and collection etc.
2. ആഡംബര നികുതി രജി:
3. അധികത്തണ്ടൽ രജി:
ഭൂനികുതി ഒന്നിൽ കൂടുതൽ ആളുകൾ ഒടുക്കിയത് കൊണ്ടോ , കൈപ്പിഴ കൊണ്ടോ അധികമായി ഒടുക്ക് വന്നാൽ ചേർക്കേണ്ടത്.
4. മറ്റ് വകുപ്പുകൾക്ക് ഭൂമി കൈമാറുന്ന പക്ഷം ചേർക്കുന്ന രജി:
5. അന്യം നിൽപ്പ് (escheat cases)
നിയമാനുസൃത അവകാശികളില്ലാതെ മരണപ്പെട്ടവരുടെ വിവരങ്ങളും അവരുടെ സ്വത്ത് വിവരവും (സ്ഥാവര /ജംഗമ ) ചേർക്കുന്ന രജി:
6. കൈവശരേഖ -
ലഭിക്കുന്നതിന് അപേക്ഷകളും അനുവദിച്ച കേസുകളും ഭൂമിയുടെ സിസ്റ്റീർണ്ണവും മറ്റും ചേർക്കുന്ന രജി:
7. ഭൂവിനിയോഗം.
KLU order
8. സർക്കാർ ഭൂമി ലൈസൻസ് / താത്ക്കാലിക പാട്ടം / ഗ്രൗണ്ട് റെന്റ് എന്നിവ അനുവദിക്കുന്ന പക്ഷം അവയുടെ എണ്ണം ലൈസൻസ് ഫീ എന്നിവയുടെ മുതൽ പിരിവ് ബാക്കി എന്നിവ സംബന്ധം
9.വൃക്ഷപ്പാട്ടം -
റവന്യൂ ഭൂമിയിലെ വൃക്ഷങ്ങളിലെ ആദായം - മുതൽ പിരിവ് - ബാക്കി എന്നിവ
10. വൃക്ഷാനുഭവം - സർക്കാർ ഭൂമിയിലെ വൃക്ഷങ്ങളിലെ മേലാദായം
എടുക്കുന്നതോ, വി. ഒ പരസ്യ ലേലം ചെയ്ത് വിൽക്കുന്നതോ ആയ തുക സംബന്ധിച്ച്
11. ജപ്തി രജി:
12. ബോട്ട് - ഇൻ- ലാൻഡ് രജി:
13. DNF, ജപ്തിപ്പടി , ബത്ത രജി:
14. കലക്ഷൻ ചാർജ്ജിന രജി:
15. റീസർവ്വേ ചാർജ്ജ് രജി:
16. കാർഡമം സെറ്റിൽമെന്റ് (ഇടുക്കി ജില്ലയിൽ മാത്രം )
17. മിച്ചഭൂമി
18. വില്ലേജ് ഓഫീസറുടെ റിസീവർ ഭരണത്തിലുള്ള വസ്തുക്കളുടെ വിവര രജി:
19 . പട്ടിക ഗോത്ര വർഗ്ഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് കൊടുക്കുന്നത് സംബന്ധ രജി:
21. വനഭൂമി സംബന്ധ രജി:
22. ദേവസ്വം ഭൂമി വക രജി:
23. പെൻഷൻ ( ജന്മി പെൻഷൻ, സ്വാതന്ത്ര സമര സേനാനി പെൻഷൻ ,മറ്റ് പെൻഷൻ ഇനം ഉള്ള പക്ഷം)
24. ക്ഷേമ പദ്ധതികൾ
.Leprosy , TB, Cancer, എന്നിവയുടെ പെൻഷൻ സംബന്ധം
അവശ കലാകാര പെൻഷൻ
CMDRF, NFBS എന്നിവ സംബന്ധം
25. ദുരിതാശ്വാസ പ്രവർത്തന രജി:
26 . സർവ്വേ അടയാള സംരക്ഷണ, പരിശോധന രജി:
27. വിവരാവകാശ നിയമ രജി:
28. കർഷകത്തൊഴിലാളി ക്ഷേമനിധി രജി:
29 . ലാൻഡ് ബാങ്ക് രജി:
30. ക്വാറി സംബന്ധ രജി:
31. പടക്ക ലൈസൻസ്
32. തോക്ക് ലൈസൻസ്
33. മണൽ ഖനന രജി:
34. റവന്യൂ രേഖകളുടെ കമ്പ്യൂട്ടർ വത്കരണം...
എന്നിവ കൂടാതെ
കേരള തണ്ണീർത്തട കൃഷിഭൂമി നിയമ പ്രകാരം നിരോധന ഉത്തരവ് നൽകുന്നതിനും കേസ് ബുക്കു ചെയ്യുന്നതിനും വെവ്വേറെ രജിസ്റ്ററുകൾ ..
ഭൂമി തരം മറ്റ അപക്ഷ, ഉത്തരവായി അനുവദിച്ച ഭൂമി സംബന്ധ വിവരം , ആയതിലെ ഫീസ് ഒടുക്കിയത് സംബന്ധ വിവരം എന്നിവക്കും രജിസ്റ്ററുകൾ സൂക്ഷിക്കണം...